ബൈനറി (രണ്ട് ആധാരമായ) സംഖ്യയെ കൈവിരലുകള്‍ ഉപയോഗിച്ച് ഡെസിമല്‍ (പത്ത് ആധാരമായ) സംഖ്യ ആക്കാനുള്ള ഒരു വിദ്യ ഇന്ന്‍ പഠിക്കാം.
ചിത്രത്തില്‍ കാണുന്നതു പോലെ ഇടത്തെ കയ്യിലെ നാലുവിരലുകളില്‍ 1, 2, 4, 8 എന്നിങ്ങനെ ഒരു പേന ഉപയോഗിച്ച് എഴുതുക.
ഇനി ബൈനറി സംഖ്യ ഒരു കടലാസില്‍ എഴുതുക. ഉദാഹരണത്തിന് 1101 എടുക്കാം.
സംഖ്യകള്‍ക്ക് താഴെ വിരലുകള്‍ കൊണ്ടുവരിക.
സംഖ്യയുടെ ഇടത്തുവശത്ത് നിന്ന് ചെറു വിരല്‍ തൊട്ടാണ് തുടങ്ങേണ്ടത്.
0 ആണെങ്കില്‍ വിരല്‍ മടക്കിപ്പിടിക്കുക. 1 ആണെങ്കില്‍ നിവര്‍ത്തിപ്പിടിക്കുക.
ചിത്രം നോക്കുക.
ഇനി നിവര്‍ത്തിപ്പിടിച്ചിരിക്കുന്ന വിരലുകളിലെ സംഖ്യകള്‍ തമ്മില്‍ കൂട്ടിനോക്കുക. ഇതായിരിക്കും ഡെസിമല്‍ സംഖ്യ. അതായത് 8+4+1 = 13.
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ (1101)രണ്ട് = (13)പത്ത്
വേറൊരു ഉദാഹരണം കൂടി നോക്കാം.
ബൈനറി സംഖ്യ - 0101
ചിത്രം നോക്കുക.
0101 ന്റെ ഡെസിമല്‍ രൂപം 4+1 = 5.
(0101)രണ്ട് = (5)പത്ത്
© ScienceUncle. All rights resereved.




അതായത് മിനിട്ട് സൂചി ഒരു മിനിട്ട് പിന്നിടുമ്പോള്‍ മണിക്കൂര്‍ സൂചി 0.5 ഡിഗ്രി (30/60) തിരിയുന്നു.
മറ്റൊരു രീതി കോമ്പസസ് ഉപയോഗിച്ചുള്ളതാണ്. താഴെയുള്ള ചിത്രത്തില്‍ കാണുന്നതു പോലെ രേഖയുടെ ഓരോ അഗ്രബിന്ദുവില്‍ നിന്നും രേഖയുടെ പകുതിയേക്കാള്‍ വലുപ്പത്തില്‍ കോമ്പസ് അകറ്റി ശരിപ്പെടുത്തി ഒരു ചാപം വരക്കുക. ശരിപ്പെടുത്തിയ കോമ്പസസിന്റെ അളവ് (മുനയില്‍ നിന്ന് പെന്‍സിലിലേക്കുള്ള ദൂരം) ഇനി മാറ്റരുതേ.










മേല്‍പ്പറഞ്ഞ നിയമമനുസരിച്ച് ഒരു തടിയിലോ മറ്റോ നിശ്ചിത ദൂരത്തില്‍ രണ്ടാണികള്‍ അടിക്കുക. അതിനുശേഷം ഒരു നൂലുപയോഗിച്ച് കുറച്ച് അയച്ച് ആണികളെ പരസ്പരം ബന്ധിപ്പിക്കുക. ഇനി ഒരു പെന്‍സിലെടുത്ത് നൂലില്‍ കുടുക്കി ചിത്രത്തില്‍ കാണുന്നത് പോലെ ആഞ്ഞു വലിച്ച് ചുറ്റും വരച്ചു നോക്കൂ. കൂട്ടുകാരുടെ ദീര്‍ഘവൃത്തം സൃഷ്ടിക്കപ്പെടുകയായി!
ഇവിടെ ആണികള്‍ ഫോക്കസിന്റെ സ്ഥാനത്താണ് നില്‍ക്കുന്നത്. രണ്ടാണികള്‍ക്കിടയിലുള്ള നൂലിന്റെ നീളം x1+x2 ആയിരിക്കുകയും ചെയ്യും.
1934 ല്‍ ഇത് ആദ്യമായി വരച്ചത് ഓസ്കാര്‍ റ്വീട്ടര്‍സ്വാര്‍ഡ് എന്ന സ്വീഡിഷ് കലാകാരനാണ്. പിന്നീട് 1950 കളില്‍ റോഗര്‍ പെന്‍റോസ് എന്ന ഗണിതശാസ്ത്രജ്ഞന്‍ ഇത് സ്വന്തമായി വികസിപ്പിക്കുകയും പ്രചരിപ്പിക്കുകയുമാണ് ചെയ്തത്. അതിനാല്‍ ഈ ത്രികോണം പെന്‍റോസ് ത്രികോണം എന്നാണ് അറിയപ്പെടുന്നത്.
പക്ഷേ ഇത്തരത്തിലുള്ള മൂന്നു കഷണങ്ങള്‍ ചില പ്രത്യേക ദിശകളില്‍ നോക്കിയാല്‍ പെന്‍റോസ് ത്രികോണം പോലെ തോന്നുകയും ചെയ്യും. പെന്‍റോസ് തികോണത്തെ ദൃശ്യ മിഥ്യാബോധം (optical illusion) എന്ന ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്.
ഇനി ഇതിന്റെ രഹസ്യം പറഞ്ഞു തരാം...
എങ്ങനെ കൂട്ടിയാലും 15 തന്നെ അല്ലേ?
