Sunday, November 2, 2008
മൂന്നു സംഖ്യകൾ!
Saturday, September 13, 2008
കടലാസുകൊണ്ടൊരു സുന്ദരന്‍ പെഴ്സ് !
ഒരു A4 സൈസ് കടലാസ് എടുത്ത് രണ്ടു കോണുകള്‍ ചിത്രത്തില്‍ കാണുന്നതു പോലെ മടക്കുക. A4 സൈസ് കിട്ടിയില്ലെങ്കില്‍ ഒരു നോട്ടുബുക്കിന്റെ കടലാസ് ആണെങ്കിലും മതി.


ഇനി ഇങ്ങനെ മടക്കുക.
ഇനി ഇപ്പോള്‍ മടക്കിയഭാഗത്തെ മൂന്നായി ഭാഗിക്കുന്നരീതിയില്‍ ചിത്രത്തിലേതുപോലെ പിറകിലേക്കു രണ്ടു തവണ മടക്കുക.
ഇനി നീണ്ടു നില്‍ക്കുന്ന ഭാഗം ഒന്നിലേക്കൊന്നു പതിയെ കൊരുത്തു കയറ്റുക.

പേഴ്‌സ് ഏകദേശം തയ്യാറായിവരുന്നു.
ഇപ്പോള്‍ അധികം വന്ന ഭാഗം ചിത്രത്തില്‍ കാണുന്നതു പോലെ മടക്കി പെഴ്സിന്റെ അടിവശത്തേക്ക് തിരുകി കയറ്റുക.
നീളം അധികം ഉണ്ടെന്നു തോന്നിയാല്‍ അല്പം മുറിച്ചു കളഞ്ഞിട്ട് തിരുകുകയുമാവാം.
നമ്മുടെ കടലാസു പെഴ്സ് തയ്യാര്‍!© ScienceUncle. All rights resereved.
Monday, January 14, 2008
തൊലി കളയാതെ പഴം മുറിക്കാമോ?
അതിഥികളെ അമ്പരപ്പിക്കാന്‍ കഴിയുന്ന ഒരു വിദ്യ ഇതാ. അതിഥി വീട്ടില്‍ വരുമ്പോള്‍ നിങ്ങള്‍ ഒരു പഴം കഴിക്കാന്‍ കൊടുക്കുന്നു. അദ്ദേഹം അതു പൊളിച്ചു നോക്കുമ്പോള്‍ അത്ഭുതപ്പെടുന്നു. പഴം ഉള്ളില്‍ കഷണങ്ങളായി ഇരിക്കുന്നു!
ഇനി ഇത് എങ്ങനെ സാധിച്ചു എന്നു പരിശോധിക്കാം.
ആവശ്യമായ സാധനങ്ങള്‍
1. സൂചിയും നൂലും
2. ഒരു പഴം

ചിത്രത്തില്‍ കാണുന്നതു പോലെ പഴത്തിന്റെ തൊലിയിലേക്കു സൂചിയും നൂലും കയറ്റി കുറച്ചു മാറ്റി പുറത്തെടുക്കുക. അതേ ദ്വാരത്തിലൂടെ സൂചി വീണ്ടും കയറ്റി, മറ്റൊരു ദ്വാരത്തിലൂടെ പുറത്തെടുക്കുക. ആദ്യം സൂചി കയറ്റിയ അതേ ദ്വാരത്തില്‍ അവസാനം എത്തുന്നതു വരെ ഇങ്ങനെ പഴത്തിനു ചുറ്റും വൃത്താകൃതിയില്‍ സൂചിയും നൂലും കയറ്റി ഇറക്കുക.

© ScienceUncle. All rights resereved.
Sunday, December 2, 2007
ഇങ്ങനെ ഒരു ത്രികോണമുണ്ടോ?
1934 ല്‍ ഇത് ആദ്യമായി വരച്ചത് ഓസ്കാര്‍ റ്വീട്ടര്‍സ്വാര്‍ഡ് എന്ന സ്വീഡിഷ് കലാകാരനാണ്. പിന്നീട് 1950 കളില്‍ റോഗര്‍ പെന്‍റോസ് എന്ന ഗണിതശാസ്ത്രജ്ഞന്‍ ഇത് സ്വന്തമായി വികസിപ്പിക്കുകയും പ്രചരിപ്പിക്കുകയുമാണ് ചെയ്തത്. അതിനാല്‍ ഈ ത്രികോണം പെന്‍റോസ് ത്രികോണം എന്നാണ് അറിയപ്പെടുന്നത്.താഴെക്കാണുന്ന ചിത്രം കണ്ടാല്‍ ഇത് അസാധ്യമായ ഒരു ത്രികോണമാണെന്നു മനസ്സിലാക്കാം. വിവിധ ദിശകളില്‍ തികച്ചും പെര്‍പ്പെന്‍ഡിക്കുലര്‍ ( മട്ടം) ആയ മൂന്ന് കഷണങ്ങള്‍ ചേര്‍ത്താണ് ഇതിന്റെ നിര്‍മ്മാണം. അവ ഒരിക്കലും തമ്മില്‍ ചേരുകയില്ലല്ലോ!
പക്ഷേ ഇത്തരത്തിലുള്ള മൂന്നു കഷണങ്ങള്‍ ചില പ്രത്യേക ദിശകളില്‍ നോക്കിയാല്‍ പെന്‍റോസ് ത്രികോണം പോലെ തോന്നുകയും ചെയ്യും. പെന്‍റോസ് തികോണത്തെ ദൃശ്യ മിഥ്യാബോധം (optical illusion) എന്ന ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. തടികൊണ്ടുള്ള മേശയുടെ കാലും ചവിട്ടുപടിയും ചേരുന്ന ഭാഗത്ത് പെന്‍റോസ് ത്രികോണം കാണാന്‍ കഴിയുമോ?
Monday, November 26, 2007
ഇഷ്ടസംഖ്യ ഇഷ്ടം പോലെ......
12345679 എന്ന സംഖ്യയില്‍ ഇഷ്ടപെട്ട അക്കം തിരഞ്ഞെടുക്കുവാന്‍ കൂട്ടുകാരനോട് ആവശ്യപ്പെടുക.
സുഹൃത്ത് ഉദാഹരണത്തിന്‍ 4 തെരഞ്ഞെടുത്തുവെന്നു വിചാരിക്കുക. ഇപ്പോള്‍ സുഹൃത്തിനോട് 12345679 എന്ന വലിയ സംഖ്യയെ 36 കൊണ്ടു ഗുണിക്കുവാന്‍ ആവശ്യപ്പെടുക. ഗുണിച്ചു കഴിയുമ്പോള്‍ സുഹൃത്ത് ഞെട്ടിപോകുന്നു. 4 കളുടെ ഒരു പെരുമഴ തന്നെ!
ഇനി ഇതിന്റെ രഹസ്യം പറഞ്ഞു തരാം...സുഹൃത്ത് തെരഞ്ഞെടുത്ത സംഖ്യയെ 9 കൊണ്ട് ഗുണിച്ച് ആ സംഖ്യയാണ് സുഹൃത്തിന് ഗുണിക്കാന്‍ കൊടുക്കേണ്ടത്. അത്ര തന്നെ!
12345679 X 9 = 111111111
12345679 X 18 = 222222222
12345679 X 27 = 333333333
12345679 X 36 = 444444444
12345679 X 45 = 555555555
12345679 X 54 = 666666666
12345679 X 63 = 777777777
12345679 X 72 = 888888888
12345679 X 81 = 999999999
© ScienceUncle. All rights resereved.
Wednesday, October 24, 2007
മുട്ടത്തോട്
നിങ്ങള്‍ക്ക് എപ്പോഴെങ്കിലും ഒരു മുട്ടയുടെ ഉള്ളിലുള്ളതു നീക്കം ചെയ്തു അതിന്റെ തോടു മാത്രം എന്തെങ്കിലും ആവശ്യങ്ങള്‍ക്ക് ശരിപ്പെടുത്തേണ്ടതായി വന്നിട്ടുണ്ടോ? ഇതാ ഒരു എളുപ്പ വഴി!
മുട്ടയുടെ മുകളിലും താഴെയും മൊട്ടു സൂചി കൊണ്ട് ഓരോ ചെറിയ ദ്വാരങ്ങള്‍ ഇടുക. അതിനു ശേഷം, കനം കുറഞ്ഞ ഒരു കമ്പി ഒരു ദ്വാരത്തിലേക്കു കയറ്റി, മുട്ടക്കുള്ളില്‍ നന്നായി ഇളക്കുക. ഇനി ഒരു ദ്വാരത്തിലൂടെ ഒന്ന് ഊതി നോക്കൂ. ഇപ്പോള്‍ മറ്റെ ദ്വാരത്തിലൂടെ ദ്രാവകം പുറത്തേക്ക് ഒഴുകി വരും. ആവശ്യമെങ്കില്‍ പുറത്തേക്കു ഒഴുകുന്ന ദ്വാരം കുറച്ചു വലുതാക്കിക്കൊള്ളൂ. ഇതാ ഒരു രസികന്‍ മുട്ടത്തോട് തയ്യാര്‍!
© ScienceUncle. All rights resereved.
