
ഭൂമിയിലെ ഏറ്റവും വലുപ്പമുള്ള ജന്തു ഏതാണ്? 1,36,000 കിലോയോളം ഭാരം വരുന്ന നീലത്തിമിംഗലം! എന്നാല്‍ ഏറ്റവുമധികം ശബ്ദമുള്ള ജന്തുവോ? അതും നീലത്തിമിംഗലം തന്നെ! രണ്ടാം സ്ഥാനം ദക്ഷിണാഫ്രിക്കയിലെ ഹൌളര്‍ കുരങ്ങുകള്‍ക്കാണ്.
നീലത്തിമിംഗലങ്ങള്‍ പുറപ്പെടുപ്പിക്കുന്ന ശബ്ദം വെള്ളത്തിനടിയില്‍ നൂറുകണക്കിന് മൈലുകള്‍ സഞ്ചരിക്കുമത്രെ! ചീറിപ്പായുന്ന ജെറ്റ് വിമാനത്തിന്റെ ശബ്ദ തീവ്രത140 ഡെസിബല്‍ വരുമ്പോള്‍ 3600 കിലോ ഭക്ഷണം ദിനേന അകത്താക്കുന്ന ഈ ഭീമന്‍ 188 ഡെസിബലിലാണ് ‘ഗര്‍ജ്ജിക്കുന്നത്’. (മനുഷ്യന്റെ അട്ടഹാസം 70 ഡെസിബല്‍ വരും. )
തിമിംഗല ഗര്‍ജ്ജനം ഗാനാലാപനമായി ഒരിക്കല്‍ മാറിയാല്‍ ഏകദേശം അരമണിക്കൂറോളം നീണ്ടു നില്‍ക്കും. മനുഷ്യനില്‍ നിന്ന് വ്യത്യസ്തമായി നീലത്തിമിംഗലങ്ങള്‍ക്ക് വോക്കല്‍ കോര്‍ഡ് ഇല്ല. ഏത് ശരീരഭാഗം കൊണ്ടാണ് നീല തിമിംഗലം ശബ്ദം പുറപ്പെടുവിക്കുന്നത് എന്നുള്ളത് തിമിംഗല ശാസ്ത്രജ്ഞര്‍ക്കു് ശരിക്കും മനസ്സിലാക്കാനായിട്ടില്ല.
© ScienceUncle. All rights resereved.
Wednesday, June 17, 2009
നീലത്തിമിംഗലവും ശബ്ദവും
Monday, October 22, 2007
ഇന്‍ഫ്രാസോണിക് ശബ്ദവും അള്‍ട്രാസോണിക് ശബ്ദവും
20 മുതല്‍ 20,000 വരെ ആവൃത്തിയുള്ള ശബ്ദങ്ങളാണ് മനുഷ്യന് കേള്‍ക്കാന്‍ കഴിയൂ. ഈ പരിധിക്കപ്പുറത്തുള്ള ശബ്ദം കേള്‍ക്കാനുള്ള കഴിവ് നമുക്കില്ല. 20 ല്‍ താഴെ ആവൃത്തിയുള്ള ശബ്ദത്തെ ഇന്‍ഫ്രാസോണിക് ശബ്ദം എന്നും 20,000 ന് മുകളില്‍ ആവൃത്തിയുള്ള ശബ്ദത്തെ അള്‍ട്രാസോണിക് ശബ്ദം എന്നും പറയുന്നു.
വവ്വാല്‍, പട്ടി തുടങ്ങിയ ജീവികള്‍ക്ക് ഇന്‍ഫ്രാസോണിക്, അള്‍ട്രാസോണിക് ശബ്ദങ്ങള്‍ കേള്‍ക്കാന്‍ കഴിയും. അള്‍ട്രാസോണിക് ശബ്ദങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് വവ്വാല്‍ സഞ്ചരിക്കുന്നത്. ഡോള്‍ഫിനുകളും ഈ ശബ്ദം ഉപയോഗിച്ച് ആശയവിനിമയം നടത്തുന്നുണ്ട്. അള്‍ട്രാസോണിക് തരംഗങ്ങള്‍ക്ക് ആവൃത്തി കൂടുതലും തരംഗദൈര്‍ഘ്യം കുറവുമാണ്. വസ്തുക്കളുടെ ഉള്ളിലേക്ക് പ്രവേശിച്ച് അവയുടെ ഘടന വെളിവാക്കാനും വെളളം ചൂടാക്കാനും ആല്‍ട്രാസോണിക് തരംഗത്തിന് കഴിയും. അള്‍ട്രാസോണിക് സ്കാനിംഗിനും ഈ ശബ്ദ തരംഗങ്ങള്‍ തന്നെയാണ് ഉപയോഗിക്കുന്നത്.
© ScienceUncle. All rights resereved.