Friday, June 24, 2011

പാരഷൂട്ട് വഴി താഴേയ്ക്ക് ....


ഒരു വസ്തു വായുവിലൂടെ സഞ്ചരിക്കുമ്പോള്‍ പ്രതിരോധം സൃഷ്ടിക്കാനുള്ള ഉപകരണമാണ്‌ പാരഷൂട്ട്.

അന്തരീക്ഷത്തില്‍ നിന്ന്‍ ഭക്ഷണം, ഉപകരണം, ആളുകള്‍ ഇവ സുരക്ഷിതമായി താഴേക്ക് ഇറക്കുവാന്‍ ഇത്  ഉപയോഗിക്കുന്നു. വീഴ്ചയില്‍ നിന്ന്‍ സം‌രക്ഷിക്കുക എന്നാണ്‌ പാരഷൂട്ട് എന്ന ഫ്രെഞ്ച് വാക്കിന്റെ അര്‍ഥം.

നമുക്കൊരു പാരഷൂട്ട് നിര്‍മ്മിച്ചാലോ?

ആവശ്യമായ സാധനങ്ങള്‍
തുണി, കട്ടിയുള്ള നൂല്‍, കത്രിക

ആദ്യമായി ഒരു ഭക്ഷണം കഴിക്കാനുപയോഗിക്കുന്ന പ്ളെയ്റ്റ് അല്ലെങ്കില്‍ അതേ വലുപ്പമുള്ള വൃത്താകൃതിയിലുള്ള മറ്റെന്തെങ്കിലും അടപ്പോ (ചിത്രം നോക്കുക) ഒരു തുണിക്ക് മുകളില്‍ കമഴ്ത്തി വെയ്ക്കുക. ഇനി ഒരു ചോക്ക്  ഉപയോഗിച്ച് പാത്രത്തിന് ചുറ്റും തുണിയില്‍ ഒരു വൃത്തം വരയ്ക്കുക.

ഇനി അടയാളപ്പെടുത്തിയ സ്ഥലത്ത് കൂടി തുണി വൃത്തത്തില്‍ ഒരു കത്രിക ഉപയോഗിച്ച് സൂക്ഷിച്ച് വെട്ടിയെടുക്കുക.

വൃത്തത്തില്‍ വെട്ടിയെടുത്ത തുണി എട്ടായി മടക്കി, ഓരോ മടക്കും ചോക്കുപയോഗിച്ച് അടയാളപ്പെടുത്തുക. (ചിത്രം നോക്കുക)

ഇനി നമുക്ക് ഒന്നര അടി നീളം വീതമുള്ള കട്ടിയുള്ള 8 നൂലുകള്‍ വേണം.

ചിത്രത്തില്‍ കാണിച്ചിരിക്കുന്ന പ്രകാരം ഈ നൂലുകള്‍ വൃത്തത്തിലുള്ള തുണിയുടെ വക്കില്‍ അടയാളപ്പെടുത്തിയ ഓരോ സ്ഥലത്തും കെട്ടിയുറപ്പിക്കുക. 8 നൂലുകളും കുരുങ്ങാതെ താഴേക്ക് തൂക്കിയിടുക.

ഇനി അവയുടെ അഗ്രങ്ങള്‍ ഒരുമിച്ച് കെട്ടി അതില്‍ ചെറിയ ഒരു ഭാരവും കെട്ടിയുറപ്പിക്കുക. ഈ ഭാരത്തേയാണ്‌ നമ്മുടെ പാരഷൂട്ടിന്‌ വഹിക്കേണ്ടത്.

പാരഷൂട്ട് പറക്കാന്‍ തയ്യാറായിക്കഴിഞ്ഞു.

കുറച്ച് ഉയരത്തില്‍ നിന്ന്‍ പാരഷൂട്ട് താഴേക്ക് ഇട്ട് നോക്കൂ. തുണിയില്‍ വായു കയറി നിറഞ്ഞ് അത് പതിയെ താഴേക്ക് സഞ്ചരിച്ച് തുടങ്ങും.


© ScienceUncle. All rights resereved.

Saturday, November 17, 2007

വരൂ... ഇനി മഴയളക്കാം....

തിരുവനന്തപുരത്ത് അഞ്ച് സെന്‍റീമീറ്ററും കൊച്ചിയില്‍ നാല് സെന്‍റീമീറ്ററും മഴ രേഖപ്പെടുത്തി എന്നും മറ്റുമുള്ള വാര്‍ത്തകള്‍ കൂട്ടുകാര്‍ കേട്ടിട്ടില്ലേ? മഴയെങ്ങനെയാണ് സെന്റീമീറ്ററില്‍ അളക്കാന്‍ കഴിയുക? മഴമാപിനിയില്‍ രേഖപ്പെടുത്തിയ മഴയുടെ
അളവാണ് നാം സെന്റീമീറ്ററില്‍ കേള്‍ക്കുന്നത്.

നമുക്കും ഒരു മഴമാപിനി നിര്‍മ്മിക്കാം.

ആവശ്യമുള്ള സാധനങ്ങള്‍
1. താഴെ മുതല്‍ മുകള്‍ ഭാഗം വരെ ഒരേ വലുപ്പമുള്ള ഒരു സിലിണ്‍‌ഡര്‍ ആകൃതിയിലുള്ള കണ്ണാടിക്കുപ്പി
2. ഒരു ചോര്‍പ്പ് (ഫണല്‍)
3. ഇന്‍സ്ട്രമെന്റ് ബോക്സിലെ ഒരു സ്കെയില്‍ (റൂളര്‍)

ചോര്‍പ്പിന്റെ മുകള്‍ഭാഗത്തെ വ്യാസവും (diameter) കണ്ണാടിക്കുപ്പിയുടെ ഉള്ളിലെ വ്യാസവും തുല്യമായിരിക്കാന്‍ ശ്രദ്ധിക്കുക. (ചോര്‍പ്പിന്റെ വായ് ഭാഗത്തിന് വലുപ്പം കൂടുതല്‍ ഉണ്ടെങ്കില്‍ കുറച്ച് വെട്ടിക്കളയുക.)

ചോര്‍പ്പ്, കണ്ണാടിക്കുപ്പിയുടെ വായിലേക്ക് തിരുകി വെക്കുക. ഇനി മഴവെള്ളം അളക്കുവാനുള്ള സ്കെയില്‍ ചിത്രത്തില്‍ കാണിച്ചിരിക്കുന്നതു പോലെ, കുപ്പിയോട് ചേര്‍ത്ത് ബന്ധിപ്പിച്ചു കഴിഞ്ഞാല്‍ നമ്മുടെ മഴമാപിനി തയ്യാറായിക്കഴിഞ്ഞു

ഇനി ഈ മഴ മാപിനി, കെട്ടിടങ്ങളില്‍ നിന്നും മരങ്ങളില്‍ നിന്നും മറ്റും മാറി ഒരു ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി സ്ഥാപിക്കുക. കാറ്റില്‍ മറിയാതിരിക്കാന്‍ വല്ല കല്ലോ മറ്റോ ചുറ്റും വെക്കുകയുമാവാം.

ഓരോ ദിവസവും നിശ്ചിത സമയം, സ്കെയിലില്‍ നോക്കി മഴയുടെ അളവ് സെന്റീമീറ്ററില്‍ അളന്നു നോക്കാം. ചാര്‍ട്ടാക്കിയാല്‍ താരതമ്യം ചെയ്യലുമാകാം.

© ScienceUncle. All rights resereved.

Sunday, October 21, 2007

പ്രശസ്തമായ കണ്ടുപിടുത്തങ്ങള്‍



  1. അനിമോമീറ്റര്‍ : കാറ്റിന്റെ വേഗതയും ദിശയും അളക്കുവാന്‍


  2. അള്‍ട്ടിമീറ്റര്‍ : ഉയരം അളക്കുവാന്‍


  3. ബാരോമീറ്റര്‍ : അന്തരീക്ഷമര്‍ദ്ദം അളക്കുവാന്‍


  4. ആട്ടോമീറ്റര്‍ : വാഹനങ്ങള്‍ സഞ്ചരിക്കുന്ന ദൂരം അളക്കുവാന്‍


  5. ഓഡിയൊമീറ്റര്‍ : ശബ്ദത്തിന്റെ തീവ്രത അളക്കുവാന്‍


  6. കലോറി മീറ്റര്‍ : താപത്തിന്റെ അളവു നിര്‍ണയിക്കുവാന്‍


  7. കാര്‍ഡിയൊഗ്രാഫ് : ഹൃദയത്തിന്റെ സ്പന്ദനം രേഖപ്പെടുത്താന്‍


  8. ആഡിയൊഫോണ്‍ : ശ്രവണശാക്തി വര്‍ദ്ധിപ്പിക്കുവാന്‍


  9. റഡാര്‍ : റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച് വിമാനത്തിന്റെ ദൂരവും ദിശയും കണ്ടുപിടിക്കാന്‍


  10. ഗ്രാവിമീറ്റര്‍ : ഭൂഗുരുത്വം അളക്കുവാന്‍


  11. ഡൈനാമോ : യാന്ത്രികോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമാക്കുവാന്‍


  12. തെര്‍മോമീറ്റര്‍ : ശരീരതാപം അളക്കുവാന്‍


  13. സീസ്മോഗ്രാഫ് : ഭൂകമ്പതീവ്രത അളക്കുവാന്‍


  14. എക്കോസൌണ്ടര്‍ : സമുദ്രത്തിന്റെ ആഴം അളക്കുവാന്‍


  15. ടാക്സിമീറ്റര്‍ : ടാക്സിയുടെ നിരക്ക് രേഖപ്പെടുത്തുവാന്‍


  16. എപ്പിഡോസ്കോപ്പ് : ഫിലിമിലുള്ള നിഴലുകളെ സ്ക്രീനില്‍ വലുതാക്കി കാണിക്കുവാന്‍


  17. ടെലിപ്രിന്റര്‍ : ടെലിഗ്രാഫ് കമ്പികള്‍ വഴി ലഭിക്കുന്ന സന്ദേശങ്ങള്‍ അച്ചടിക്കുവാന്‍


  18. ഗാല്‍‌വനോമീറ്റര്‍ : വളരെകുറഞ്ഞ അളവിലുളള വൈദ്യുതി അളക്കുവാന്‍


  19. തിയൊഡോലൈറ്റ് : നിരപ്പുളളതും ലംബമായതുമാ‍യ കോണുകള്‍ അളക്കുവാന്‍


  20. തെര്‍മോസ്റ്റാറ്റ് : താപത്തെ സ്ഥിരമായി നിലനിര്‍ത്തുവാന്‍


  21. പാരച്യൂട്ട് : ആകാശത്തു നിന്ന് സുരക്ഷിതമായി ഇറങ്ങുവാന്‍‌


  22. പെരിസ്കോപ്പ് : അന്തര്‍വാഹിനിയില്‍ ഇരുന്ന് ജലോപരിതത്തിലുള്ള വസ്തുക്കള്‍ നിരീക്ഷിക്കാന്‍


  23. പൈറോമീറ്റര്‍ : ദൂരെയുള്ള ഉയര്‍ന്ന ഊഷ്മാവു രേഖപ്പെടുത്താന്‍


  24. മാനോമീറ്റര്‍ : വാതകമര്‍ദ്ദം അളക്കുവാന്‍


  25. റെയിന്‍‌ഗേജ് : ഒരുസ്ഥലത്തു പെയ്യുന്ന മഴ അളക്കുവാന്‍


  26. ടെലിസ്കോപ്പ് : ദൂരെയുള്ള വസ്തുക്കളെ വലുതാക്കി കാണിക്കുവാന്‍


  27. ബാരോഗ്രാഫ് : ഉയരവ്യത്യാസം മൂലമുണ്ടാകുന്ന മര്‍ദ്ദ വ്യത്യാസം രേഖപ്പെടുത്താന്‍‌


  28. ബൈനോക്കുലര്‍ :ദൂരെയുള്ള വസ്തുക്കളെ അടുത്തു കാണുവാന്‍


  29. സ്പീഡോമീറ്റര്‍ : വാഹനത്തിന്റെ വേഗത അളക്കുവാന്‍


  30. മൈക്രോസ്കോപ്പ് : സൂക്ഷ്മവസ്തുക്കളെ വലുതാക്കി കാണിക്കുവാന്‍


  31. സ്പെക്ട്രോമീറ്റര്‍ : നിറങ്ങളെ അപഗ്രഥിച്ചു മനസ്സിലാക്കുവാന്‍


  32. ഫോട്ടോമീറ്റര്‍ : രണ്ട് ജ്വലന വസ്തുക്കളുടെ പ്രകാശം താരതമ്യപ്പെടുത്താന്‍


  33. ഗൈറോസ്കോപ്പ് : വിമാനങ്ങളിലും കപ്പലുകളിലും ദിശ നിര്‍ണയിക്കുവാന്‍


  34. ഹൈഡ്രോഫോണ്‍ : ജലത്തിനടിയിലെ ശബ്ദം രേഖപ്പെടുത്തുവാന്‍


  35. സ്റ്റീരിയോസ്കോപ്പ് : രണ്ടു കോണുകളില്‍ വെച്ചു രണ്ടു ക്യാമറകള്‍ എടുക്കുന്ന ചിത്രം കാണുവാന്‍


  36. സക്കാരോമീറ്റര്‍ : ഒരു ലായനിയിലെ പഞ്ചസാരയുടെ അളവറിയുവാന്‍‌


  37. സ്റ്റെതസ്കോപ്പ് : ഹൃദയം, ശ്വാസകോശം എന്നിവയുടെ ചലനങ്ങള്‍ മനസ്സിലാക്കുവാന്‍


  38. റക്കോമീറ്റര്‍ : വിമാനത്തിന്റെ വേഗത അളക്കുവാന്‍


  39. ഫാത്തോമീറ്റര്‍ : സമുദ്രത്തിന്റെ ആഴം അളക്കുവാന്‍


  40. ലാക്ടോമീറ്റര്‍ : പാലിന്റെ ആപേക്ഷിക സാന്ദ്രത അളക്കുവാന്‍


  41. ക്രോണോമീറ്റര്‍ : സമയം കൃത്യമായി അറിയാന്‍ കപ്പലുകളില്‍ ഉപയോഗിക്കുന്നു.

© ScienceUncle. All rights resereved.

ഉപകരണങ്ങളും ഉപയോഗങ്ങളും

അനിമോമീറ്റര്‍ : കാറ്റിന്റെ വേഗതയും ദിശയും അളക്കുവാന്‍
അള്‍ട്ടിമീറ്റര്‍ : ഉയരം അളക്കുവാന്‍
ബാരോമീറ്റര്‍ : അന്തരീക്ഷമര്‍ദ്ദം അളക്കുവാന്‍
ആട്ടോമീറ്റര്‍ : വാഹനങ്ങള്‍ സഞ്ചരിക്കുന്ന ദൂരം അളക്കുവാന്‍
ഓഡിയൊമീറ്റര്‍ : ശബ്ദത്തിന്റെ തീവ്രത അളക്കുവാന്‍
കലോറി മീറ്റര്‍ : താപത്തിന്റെ അളവു നിര്‍ണയിക്കുവാന്‍
കാര്‍ഡിയൊഗ്രാഫ് : ഹൃദയത്തിന്റെ സ്പന്ദനം രേഖപ്പെടുത്താന്‍
ആഡിയൊഫോണ്‍ : ശ്രവണശാക്തി വര്‍ദ്ധിപ്പിക്കുവാന്‍
റഡാര്‍ : റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച് വിമാനത്തിന്റെ ദൂരവും ദിശയും കണ്ടുപിടിക്കാന്‍
ഗ്രാവിമീറ്റര്‍ : ഭൂഗുരുത്വം അളക്കുവാന്‍
ഡൈനാമോ : യാന്ത്രികോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമാക്കുവാന്‍
തെര്‍മോമീറ്റര്‍ : ശരീരതാപം അളക്കുവാന്‍
സീസ്മോഗ്രാഫ് : ഭൂകമ്പതീവ്രത അളക്കുവാന്‍
എക്കോസൌണ്ടര്‍ : സമുദ്രത്തിന്റെ ആഴം അളക്കുവാന്‍
ടാക്സിമീറ്റര്‍ : ടാക്സിയുടെ നിരക്ക് രേഖപ്പെടുത്തുവാന്‍
എപ്പിഡോസ്കോപ്പ് : ഫിലിമിലുള്ള നിഴലുകളെ സ്ക്രീനില്‍ വലുതാക്കി കാണിക്കുവാന്‍
ടെലിപ്രിന്റര്‍ : ടെലിഗ്രാഫ് കമ്പികള്‍ വഴി ലഭിക്കുന്ന സന്ദേശങ്ങള്‍ അച്ചടിക്കുവാന്‍
ഗാല്‍‌വനോമീറ്റര്‍ : വളരെകുറഞ്ഞ അളവിലുളള വൈദ്യുതി അളക്കുവാന്‍
തിയൊഡോലൈറ്റ് : നിരപ്പുളളതും ലംബമായതുമാ‍യ കോണുകള്‍ അളക്കുവാന്‍
തെര്‍മോസ്റ്റാറ്റ് : താപത്തെ സ്ഥിരമായി നിലനിര്‍ത്തുവാന്‍
പാരച്യൂട്ട് : ആകാശത്തു നിന്ന് സുരക്ഷിതമായി ഇറങ്ങുവാന്‍‌
പെരിസ്കോപ്പ് : അന്തര്‍വാഹിനിയില്‍ ഇരുന്ന് ജലോപരിതത്തിലുള്ള വസ്തുക്കള്‍ നിരീക്ഷിക്കാന്‍
പൈറോമീറ്റര്‍ : ദൂരെയുള്ള ഉയര്‍ന്ന ഊഷ്മാവു രേഖപ്പെടുത്താന്‍
മാനോമീറ്റര്‍ : വാതകമര്‍ദ്ദം അളക്കുവാന്‍
റെയിന്‍‌ഗേജ് : ഒരുസ്ഥലത്തു പെയ്യുന്ന മഴ അളക്കുവാന്‍
ടെലിസ്കോപ്പ് : ദൂരെയുള്ള വസ്തുക്കളെ വലുതാക്കി കാണിക്കുവാന്‍
ബാരോഗ്രാഫ് : ഉയരവ്യത്യാസം മൂലമുണ്ടാകുന്ന മര്‍ദ്ദ വ്യത്യാസം രേഖപ്പെടുത്താന്‍‌
ബൈനോക്കുലര്‍ :ദൂരെയുള്ള വസ്തുക്കളെ അടുത്തു കാണുവാന്‍
സ്പീഡോമീറ്റര്‍ : വാഹനത്തിന്റെ വേഗത അളക്കുവാന്‍
മൈക്രോസ്കോപ്പ് : സൂക്ഷ്മവസ്തുക്കളെ വലുതാക്കി കാണിക്കുവാന്‍
സ്പെക്ട്രോമീറ്റര്‍ : നിറങ്ങളെ അപഗ്രഥിച്ചു മനസ്സിലാക്കുവാന്‍
ഫോട്ടോമീറ്റര്‍ : രണ്ട് ജ്വലന വസ്തുക്കളുടെ പ്രകാശം താരതമ്യപ്പെടുത്താന്‍
ഗൈറോസ്കോപ്പ് : വിമാനങ്ങളിലും കപ്പലുകളിലും ദിശ നിര്‍ണയിക്കുവാന്‍
ഹൈഡ്രോഫോണ്‍ : ജലത്തിനടിയിലെ ശബ്ദം രേഖപ്പെടുത്തുവാന്‍
സ്റ്റീരിയോസ്കോപ്പ് : രണ്ടു കോണുകളില്‍ വെച്ചു രണ്ടു ക്യാമറകള്‍ എടുക്കുന്ന ചിത്രം കാണുവാന്‍
സക്കാരോമീറ്റര്‍ : ഒരു ലായനിയിലെ പഞ്ചസാരയുടെ അളവറിയുവാന്‍‌
സ്റ്റെതസ്കോപ്പ് : ഹൃദയം, ശ്വാസകോശം എന്നിവയുടെ ചലനങ്ങള്‍ മനസ്സിലാക്കുവാന്‍
റക്കോമീറ്റര്‍ : വിമാനത്തിന്റെ വേഗത അളക്കുവാന്‍
ഫാത്തോമീറ്റര്‍ : സമുദ്രത്തിന്റെ ആഴം അളക്കുവാന്‍
ലാക്ടോമീറ്റര്‍ : പാലിന്റെ ആപേക്ഷിക സാന്ദ്രത അളക്കുവാന്‍
ക്രോണോമീറ്റര്‍ : സമയം കൃത്യമായി അറിയാന്‍ കപ്പലുകളില്‍ ഉപയോഗിക്കുന്നു.

ന്യൂട്ടന്റെ വര്‍ണ്ണപമ്പരം



ഏഴ് അടിസ്ഥാന നിറങ്ങള്‍ ചേര്‍ന്നാണ് ധവള പ്രകാശം ഉണ്ടായിരിക്കുന്നത്. അതു തെളിയിക്കാനുള്ള ഒരു പരീക്ഷണമാണ് ന്യൂട്ടന്റെ വര്‍ണ്ണ പമ്പരം.

ചിത്രത്തില്‍ കാണിച്ചിരിക്കുന്നതു പോലെ ഒരു ഡിസ്കില്‍ താഴെപറഞ്ഞിരിക്കുന്ന നിറങ്ങള്‍ അടിക്കുക.



വയലറ്റ്
ഇന്‍ഡിഗോ
നീല
പച്ച
മഞ്ഞ
ഓറഞ്ച്
ചുവപ്പ്

ഇനി ഈ ഡിസ്ക് ഒരു കമ്പിയില്‍ (ഇന്‍സ് ട്രമെന്റ് ബോക്സിലെ കോമ്പസസ് അല്ലെങ്കില്‍ ഡിവൈഡേഴ്സിന്റെ മുന ഉപയൊഗിക്കാം.) കോര്‍ത്ത്, വേഗത്തില്‍ കറക്കി വിടുക. നിറങ്ങളെല്ലാം കൂടി ചേര്‍ന്ന് ഏതാണ്ട് വെള്ള നിറമായി മാറിയിരിക്കുന്നു.

© ScienceUncle. All rights resereved.