Tuesday, October 2, 2007

കടപ്പാട്

എന്ത് ചെറിയ കണ്ടുപിടുത്തങ്ങള്‍ക്കും ഷേക്ക് ഹാന്‍ഡ് തന്ന് പ്രോത്സാഹിപ്പിച്ച എന്റെ എല്ലാവിധ വളര്‍ച്ചയുടേയും ഊര്‍ജ്ജമായ സ്കൂള്‍ അധ്യാപികയായ മാതാവിന്....

ഗണിതശാസ്ത്രത്തില്‍ മകന്‍ ഒന്നാമന്‍ ആകണമെന്ന് പറഞ്ഞ് സ്കൂളില്‍ പഠിക്കുന്ന കാലത്ത് 5 രൂപാ നോട്ട് തന്ന് കണക്കില്‍ മിടുക്കനാക്കിയ, ബസില്‍ യാത്ര ചെയ്യുമ്പോള്‍ ക്ഷമയോടെ നാട്ടു വഴിയിലെ കാര്യങ്ങള്‍ പറഞ്ഞു തന്ന, പേപ്പറില്‍ ഒറിഗാമി അല്‍ഭുതങ്ങള്‍ കാട്ടി പഠിപ്പിച്ച സ്കൂള്‍ അധ്യാപകനായ പിതാവിന്..

എന്റെ ആദ്യ ലേഖനം കോളേജ് മാഗസിനില്‍ അച്ചടി മഷി പുരട്ടിയ എന്റെ കുട്ടിക്കാല ചങ്ങാതി ശ്രീ. പ്രതീഷ് തോമസിന്..

ഡയറിക്കുറിപ്പുകള്‍ എഴുതാന്‍ എന്നെ പ്രോത്സാഹിപ്പിച്ച സഹപാഠിയാ‍യ സില്‍‌വി ജെ ചാ‍മിന്..

ഞാന്‍ സ്നേഹിച്ച എന്നെ സ്നേഹിച്ച അറിവുകള്‍ കൈമാറിയ താഴെപ്പറയുന്ന വിദ്യാലയങ്ങളിലെ എന്റെ കൂട്ടുകാര്‍ക്ക്.. മരണപ്പെട്ടവരും ജീവിച്ചിരിക്കുന്നവരുമായ എന്റെ ഒത്തിരി ഒത്തിരി അധ്യാപകര്‍ക്ക്..

  • എസ്.വി. എല്‍.പി.എസ്. ഏനാ‍ത്ത്, അടൂര്‍
  • വി.റ്റി.എം. യു.പി.എസ്, മണ്ണടി, അടൂര്‍
  • എസ്. എച്ച്. യു.പി.എസ്, പൊന്‍‌കുന്നം, കോട്ടയം
  • സെന്റ്. മേരീസ് യു.പി.എസ്, കൊരട്ടി, എരുമേലി
  • സെന്റ്. ഏലിയാ‍സ് യു.പി.എസ്, നാലുന്നാക്കല്‍, ചങ്ങനാശേരി
  • സെന്റ്. പീറ്റേഴ്സ്. എച്ച്. എസ്. എസ്, കുറുമ്പനാടം, ചങ്ങനാശേരി
  • എസ്. ബി. കോളേജ്, ചങ്ങനാശേരി
  • എസ്. ആര്‍. എം. യൂണിവെഴ്സിറ്റി എഞ്ചിനീയറിങ് & ടെക്നോളജി കാമ്പസ്, ചെന്നൈ

ഗ്രാഫിക്സിന് മുട്ടു വരുമ്പോഴെല്ലാം എപ്പോഴും സഹായമായ കുഞ്ഞനുജന്‍ വിഷ്വലൈസര്‍ ഷൈഫിന്‍ അബൂബക്കറിന്..

അവരുടെ സമയത്തില്‍ നിന്ന് സയന്‍സ് അങ്കിളിന്റെ ജോലികള്‍ക്കായി കമ്പ്യൂട്ടറിന് മുന്‍പില്‍ സമയം ചെലവഴിക്കുമ്പോഴും ക്ഷമിക്കുന്ന ഭാര്യക്കും രണ്ട് കുഞ്ഞുങ്ങള്‍ക്കും..

എഴുതിയാലും തീരാ‍ത്ത കടപ്പാടുള്ള മറ്റ് അനേകര്‍ക്കും..

ഈയുള്ളവന്റെ എളിയ ശ്രമം സമര്‍പ്പിക്കുന്നു.

സയന്‍സ് അങ്കിള്‍

5 comments:

  1. ഒരു പാട് നല്ല ആൾക്കാർ താങ്കൾക്ക് ചുറ്റും ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. പിന്നെ എങ്ങിനെ താങ്കളുടെ പ്രതിഭ പുറത്ത് വരാതിരിക്കും? എന്തേ എല്ലാം നിർത്തിക്കളഞ്ഞോ? വീണ്ടും പൂർവ്വാധികം ശക്തിയായി തിരിച്ചു വരിക. അഭിനന്ദനങ്ങൾ!

    ReplyDelete
    Replies
    1. Visit www.scienceuncle.com - The First Malayalam Science Portal

      Delete
  2. Is it possible to make a physics equation help book ( MEANT FOR up to 10 th STD student)
    eg: S = ut + 1/2 at^2
    S= Distance covered by a moving body in time "t" , initial velocity "u" a=accleration

    like that

    ReplyDelete
  3. HI A GREAT VENTURE ALL THE BEST .. WISHES TO FLY IN COLOURS


    DR. SAJAN MARANAD

    ReplyDelete