Monday, January 14, 2008

തൊലി കളയാതെ പഴം മുറിക്കാമോ?

അതിഥികളെ അമ്പരപ്പിക്കാന്‍ കഴിയുന്ന ഒരു വിദ്യ ഇതാ. അതിഥി വീട്ടില്‍ വരുമ്പോള്‍ നിങ്ങള്‍ ഒരു പഴം കഴിക്കാന്‍ കൊടുക്കുന്നു. അദ്ദേഹം അതു പൊളിച്ചു നോക്കുമ്പോള്‍ അത്ഭുതപ്പെടുന്നു. പഴം ഉള്ളില്‍ കഷണങ്ങളായി ഇരിക്കുന്നു!

ഇനി ഇത് എങ്ങനെ സാധിച്ചു എന്നു പരിശോധിക്കാം.

ആവശ്യമായ സാധനങ്ങള്‍
1. സൂചിയും നൂലും
2. ഒരു പഴം


ചിത്രത്തില്‍ കാണുന്നതു പോലെ പഴത്തിന്റെ തൊലിയിലേക്കു സൂചിയും നൂലും കയറ്റി കുറച്ചു മാറ്റി പുറത്തെടുക്കുക. അതേ ദ്വാരത്തിലൂടെ സൂചി വീണ്ടും കയറ്റി, മറ്റൊരു ദ്വാരത്തിലൂടെ പുറത്തെടുക്കുക. ആദ്യം സൂചി കയറ്റിയ അതേ ദ്വാരത്തില്‍ അവസാനം എത്തുന്നതു വരെ ഇങ്ങനെ പഴത്തിനു ചുറ്റും വൃത്താകൃതിയില്‍ സൂചിയും നൂലും കയറ്റി ഇറക്കുക.

ഇപ്പോള്‍ നൂലിന്റെ രണ്ട് അഗ്രങ്ങളും ഒരേ ദ്വാരത്തിനു വെളിയില്‍ ആയിക്കഴിഞ്ഞു. ഇപ്പോള്‍ സൂക്ഷിച്ച് നൂലിന്റെ രണ്ട് അഗ്രങ്ങളും ചേര്‍ത്ത് സാവധാനം വലിക്കുക. പഴം അകത്ത് മുറിഞ്ഞു കഴിഞ്ഞു. എന്നാല്‍ പുറമേ ഒന്നും കാണാനും ഇല്ല. പഴം പല പല കഷണങ്ങളാക്കാന്‍ ഈ പ്രക്രിയ പഴത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആവര്‍ത്തിക്കുക.

എങ്ങനെയുണ്ട് സൂത്രം?

© ScienceUncle. All rights resereved.

5 comments:

  1. അങ്കിളിന്റെ അവതരണം അസ്സലായി !

    ReplyDelete
  2. അങ്കിളേ: വിദ്യ പറഞ്ഞുതന്നതിനു നഡ്രി.

    ഒരു മന്ത്രവാദി എന്നെ പറ്റിച്ചതിങ്ങനെ, പഴമെടുത്തു കത്തികൊണ്ടു പഴം തറിക്കുന്ന പോലെ കാണിച്ചു പക്ഷെ പഴം കത്തികൊണ്ടു തൊട്ടില്ല, എങ്കിലും പഴം തൊലികളഞ്ഞപ്പോള്‍ തറിഞ്ഞിരിക്കുന്നു,

    ഇപ്പോള്‍ ഞാനാരായി

    ഒരു മന്ത്രവാദിയായി.

    ReplyDelete
  3. അങ്കിളേ നന്നായിട്ടുണ്ട്
    പഴങ്ങള്‍ ഒന്നു രണ്ടെണ്ണം ഞാന്‍ തന്നെ തിന്നു..........
    മറ്റു പഴങ്ങളിലും ഇതു പ്രയോഗിക്കാം.....

    ReplyDelete
  4. ഇന്നാണ് ഈ ബ്ലോഗിലെത്തിയത്. ഒരുപാട് വിദ്യകള്‍ പഠിപ്പിച്ചു തരുന്ന ബ്ലോഗ്!. നന്ദി..

    ReplyDelete
  5. ഐ. റ്റി. അങ്കിള്‍, യരലവ, തലയന്‍, ബിന്ദു...എല്ലാവര്‍ക്കും നന്ദി!

    -സയന്‍സ് അങ്കിള്‍

    ReplyDelete