ഒരു തയ്യല്‍ സൂചി വെള്ളത്തില്‍ പൊങ്ങിക്കിടക്കുമോ? സംശയിക്കേണ്ടാ - പൊങ്ങിക്കിടക്കും.
സാധാരണ ഗതിയില്‍ സൂചി വെള്ളത്തില്‍ ഇട്ടാല്‍ താഴ്ന്നു പോകുക തന്നെ ചെയ്യും. പക്ഷേ വളരെ സാവധാനം സൂക്ഷിച്ച് ഒരു പുതിയ സൂചി വെള്ളത്തിനു മുകളില്‍ വെച്ചു നോക്കൂ. അത്ഭുതം! സൂചി വെള്ളത്തിനു മുകളില്‍ തന്നെയിരിക്കുന്നു. മെഴുകോ എണ്ണയോ മറ്റോ അല്പം പുരട്ടിയ സൂചിയാണെങ്കില്‍ ഇത് എളുപ്പമായിരിക്കും. ഇനി ഇങ്ങനെ സാവധാനം വെച്ചിട്ടും താഴ്ന്നു പോകുന്നുണ്ടെങ്കില്‍ മറ്റൊരു സൂത്രവിദ്യയിലൂടെ സൂചി വെള്ളത്തില്‍ പൊക്കി നിര്‍ത്താം. വെള്ളത്തിനു മുകളില്‍ കുറച്ചു ഒപ്പുകടലാസ് അല്ലെങ്കില്‍ ടിഷ്യൂ പേപ്പര്‍ വെക്കുക. അതിനു മുകളില്‍ ഇനി സൂചി നന്നായി തുടച്ചിട്ട് വെക്കുക. ടിഷ്യൂ പേപ്പര്‍ നനയുമ്പോള്‍ ഒരു പെന്‍സില്‍ കൊണ്ട് കുത്തി വെള്ളത്തിലേക്ക് പതുക്കെ താഴ്ത്തുക. സൂചി മാത്രം വെള്ളത്തില്‍ പൊങ്ങിക്കിടക്കും.
തീര്‍ച്ചയായും ഇരുമ്പു കൊണ്ടുണ്ടാക്കിയ തയ്യല്‍ സൂചിക്ക് ജലത്തെ അപേക്ഷിച്ച് പല മടങ്ങ് സാന്ദ്രത കൂടുതലാണ്. പക്ഷേ എങ്ങനെയാണ് സൂചി പൊങ്ങിക്കിടക്കുന്നത്? പ്രതലബലം അഥവാ സര്‍ഫസ് ടെന്‍ഷന്‍ കൊണ്ട് ജലതന്മാത്രകള്‍ ഒരുക്കുന്ന മെത്തയില്‍ വിശ്രമിക്കുകയാണ് നമ്മുടെ തയ്യല്‍ സൂചി.
ദ്രാവക തന്മാത്രകള്‍ പലരീതിയിലുള്ള ബലങ്ങള്‍കൊണ്ട് പരസ്പരം ആകര്‍ഷിക്കപ്പെടുന്നു. ദ്രാവകത്തിന്റെ അന്തര്‍ഭാഗത്ത് ഓരോ തന്മാത്രയുടേയും നാലുവശത്തു നിന്നും മുകളില്‍ നിന്നും താഴെ നിന്നും മറ്റു തന്മാത്രകള്‍ ആകര്‍ഷിച്ച് വലിക്കുന്നതിനാല്‍ തന്മാത്രകള്‍ ഏകദേശം സന്തുലിതമായിരിക്കും. എന്നാല്‍ ദ്രാവകത്തിന്റെ മുകള്‍ഭാഗത്തെ സ്ഥിതി ഇതല്ല. അവിടെ മുകളിലേക്ക് വലിക്കാന്‍ മറ്റു തന്മാത്രകള്‍ ഇല്ലല്ലോ! താഴേക്കുള്ള വലിയെ പ്രതിരോധിക്കാന്‍ അതിനും മുകളില്‍ തന്മാത്രകള്‍ ഇല്ലാത്തതിനാല്‍ ദ്രാവകത്തിന്റെ മുകള്‍ ഭാഗം താഴെയുള്ള തന്മാത്രകള്‍ പിടിച്ച് വലിച്ച് ഒരു ഇലാസ്റ്റിക് പാളി പോലെ ആക്കുന്നു. ഇതാണ് പ്രതല ബലം അഥവാ സര്‍ഫസ് ടെന്‍ഷന്‍!
ദ്രാവക തന്മാത്രകളുടെ ഈ പരസ്പര ആകര്‍ഷണ ബന്ധം ഇല്ലായിരുന്നുവെങ്കില്‍..... തന്മാത്രകള്‍ ദ്രുതഗതിയില്‍ ചലിച്ച് ചൂടുപിടിക്കുകയും വറ്റിപ്പോകുകയും മറ്റും ചെയ്തേനെ! ദൈവാനുഗ്രഹം.....
സര്‍ഫസ് ടെന്‍ഷനെക്കുറിച്ചുള്ള ലേഖനം ഇഷ്ടമായോ? ദയവായി അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ!
ReplyDelete-സയന്‍സ് അങ്കിള്‍
This comment has been removed by the author.
ReplyDeleteഇതു പണ്ടു യാക്കോവ് പെരെല്‍മാന്‍ എന്ന സോവിയറ്റ് ഭൌതികശാസ്ത്രഗ്രന്ഥകാരന്‍ എഴുതിയ ഭൌതികകൌതുകം (занимателна физика) എന്ന പുസ്തകത്തില്‍ വായിച്ചിട്ടുണ്ടു്. സൂചിയെക്കാള്‍ എളുപ്പം ഷേവിംഗ് ബ്ലേഡാണു്. ഒരു ബ്ലേഡ് കൈവെള്ളയില്‍ വെയ്ക്കുക. കൈ മലര്‍ത്തി പതുക്കെ വെള്ളത്തിനടിയിലേക്കു പതുക്കെ കൊണ്ടുപോവുക. ബ്ലേഡ് പൊങ്ങിക്കിടക്കുന്നതു കാണാം. ബ്ലേഡിന്റെ നടുവിലുള്ള വിടവിലൂടെ വെള്ളം മുകളിലേക്കു മുഴച്ചു നില്‍ക്കുന്നതു കാണാന്‍ രസമാണു്.
ReplyDeleteഇതുപോലുള്ള കൌതുകകരമായ ധാരാളം കാര്യങ്ങള്‍ ഉണ്ടല്ലൊ! ഇതിന്റെ ശാസ്ത്രീയവിശകലനം കേട്ടപ്പോള്‍, അത്ഭുതവും കുട്ടികളേപ്പോലെ ആകാംക്ഷയും തോന്നി.
ReplyDeleteഓരോ വസ്തുവിന്റേയും ഘടന എത്ര കൃത്യമായി, നമുക്കു ഉപയോഗം വരത്തക്ക രീതില്‍ ദൈവം സൂക്ഷിക്കുന്നു! അല്ലങ്കില്‍ നമ്മുടെ വെള്ളം കുടി വരെ മൂട്ടുന്ന കാര്യമല്ലേ?
ഇന്നാണിവിടെ എത്തിയത്. വളരെ വിജ്ഞാനപ്രദമായ കാര്യങ്ങള്‍ രസകരമായ വിധത്തില്‍ അവതരിപ്പിച്ചതിനെ അഭിനന്ദിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇതുപകരിക്കും, തീര്‍ച്ച.
ReplyDeleteയാകോവ് പെരെല്‍മാന്റെ 'ഭൗതിക കൗതുകം' ഞാന്‍ ആര്‍ത്തിയോടെ വിഴുങ്ങിയിട്ടുണ്ട്!
ReplyDeleteഇനിയും ഇത് തുടരുക. കൂടുതല്‍ കൂടുതല്‍ കുട്ടികളും വിദ്യാര്‍ഥികളും പ്രപഞ്ചത്തെ കൗതുകത്തോടെ നോക്കിക്കാണാനും വിസ്മയം കൊള്ളാനുമുള്ള capacity ഇപ്പോഴും ഉള്ളിലുള്ള മുതിര്‍ന്നവരും ഈ ബ്ലോഗ് കാണാനിടവരട്ടെ.
ഭാവുകങ്ങള്‍!
വളരെ നല്ല ലേഖനം. പക്ഷേ ശാസ്ത്രം എല്ലാവരിലുമെത്തിയ്ക്കുക എന്നതാണു് ലക്ഷ്യമെങ്കില്‍ അറിവു് പങ്കുവയ്ക്കുന്നതിനുള്ള ഈ തടസ്സം നീക്കി ഒരു സ്വതന്ത്ര പകര്‍പ്പാവകാശാനുമതിപത്രമുപയോഗിച്ചു് കൂടെ?
ReplyDeletehttp://creativecommons.org/licenses/by/2.5/in/ ഒരു നല്ല ചോയിസായിരിയ്ക്കുമെന്നു് കരുതുന്നു.
"കൊണ്ടുപോകില്ല ചോരന്മാര്‍
കൊടുക്കും തോറുമേറിടും
മേന്മ നല്‍കും മരിച്ചാലും
വിദ്യ തന്നെ മഹാധനം"
എന്നാണല്ലോ.
യാകോവ് പെരെല്‍മാന്റെ 'ഭൗതിക കൗതുകം' എവിടെയെങ്കിലും കിട്ടുമോ?
ReplyDelete