ഗണിത പ്രശ്നങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടി വരുമ്പോള്‍ പലപ്പോഴും അത്യാവശ്യമായി വരുന്ന ഒന്നാണ് 0, 30, 45, 60, 90 എന്നിവയുടെ ത്രികോണമിതിയളവുകള്‍. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇതു പലപ്പോഴും കാണാതെ പഠിക്കേണ്ടതായും വരാറുണ്ട്. ഇത് ഓര്‍ത്തിരിക്കാനുള്ള ഒരു രസികന്‍ വിദ്യ പഠിച്ചുകൊള്ളൂ.
0 (പൂജ്യം)
1/4 (കാല്‍)
1/2 (അര)
3/4 (മുക്കാല്‍)
1(ഒന്ന്)
ഇവയുടെ വര്‍ഗ്ഗമൂലങ്ങള്‍ കണ്ടുപിടിച്ച് താഴെത്താഴെയെഴുതുക. അതായത്,
0
1/2
1/√2
√3/2
1
ഇവ യഥാക്രമം SIN(0), SIN(30), SIN(45), SIN(60), SIN(90) ആയിരിക്കും.
COS ഇതിന്റെ വിപരീതദിശയിലായിരിക്കും. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, മുകളില്‍ പറഞ്ഞ മൂല്യങ്ങള്‍ COS(90), COS(60), COS(45), COS(30), COS(0) എന്നിവയും ആയിരിക്കും.
ചിത്രം നോക്കുക.
© ScienceUncle. All rights resereved.
ഇത് വളരെ നന്നായിട്ടുണ്ട്
ReplyDeletevery informative!!
ReplyDeletevery good formula
ReplyDeletemalu,
ckc
cochin.
13-11-09
may be bymistake.3/4 mentioning 3/2 in the cos chart.
ReplyDelete