Tuesday, November 6, 2007

മാന്ത്രിക ചതുരത്തിനു പിന്നിലെ മാന്ത്രിക വിദ്യ!!

നെടുകയും കുറുകയും കോണോടു കോണും കൂട്ടിയാല്‍ ഒരേ തുക ഉത്തരം വരുന്ന സംഖ്യകള്‍ അടുക്കിയ സമചതുരങ്ങളാണ് മാന്ത്രികചതുരങ്ങള്‍. താഴെക്കാണുന്നത്, 3 ആധാരമായ മാന്ത്രിക ചതുരമാണ്.

എങ്ങനെ കൂട്ടിയാലും 15 തന്നെ അല്ലേ?


ഒറ്റ സംഖ്യകള്‍ ആധാരമായ മാന്ത്രിക ചതുരങ്ങള്‍
ഒറ്റ സംഖ്യകള്‍ (3,5,7,9,11 ...) ആധാരമായ മാന്ത്രിക ചതുരങ്ങള്‍ എങ്ങനെ നിര്‍മ്മിക്കാമെന്ന് ഇന്നു പഠിക്കാം.

ആദ്യം ആവശ്യമായ കള്ളികള്‍ ഉള്ള ചതുരം വരക്കുക. ഉദാ: 5 വരിയും 5 നിരയുമുള്ള ഒരു സമചതുരം. ഇതാ ഇങ്ങനെ...



നിയമാവലികള്‍ ഇനി അക്കമിട്ടു പറയാം...
1. ആദ്യത്തെ വരിയുടെ മദ്ധ്യത്തില്‍ നിന്നു തുടങ്ങുക. അവിടെ 1 എഴുതുക. (ചിത്രം 1)
2. അടുത്ത സംഖ്യ ഒരു കളം മുകളില്‍ ഒരു കളം വലത്ത്...
(ആ സംഖ്യ ചതുരത്തിന് പുറത്ത് മുകളില്‍ വന്നാല്‍, പുറത്തേ സ്ഥാനത്തിന് നേരെയുള്ള അതേ നിരയുടെ ഏറ്റവും താഴെയെഴുതുക... എന്നാല്‍ സംഖ്യ പുറത്ത് വലതു വശമാണ് വരുന്നതെങ്കില്‍ പുറത്തേ സ്ഥാനത്തിന് നേരെയുള്ള അതേ വരിയുടെ ഇടത്തേ അറ്റത്തെഴുതുക.) (ചിത്രം 2 & 3)
3. ആധാരസംഖ്യയുടെ ഗുണിതങ്ങള്‍ക്ക് (multiples) ശേഷം വരുന്ന അടുത്ത സംഖ്യ, ഗുണിതത്തിനു തൊട്ടു താഴെയെഴുതുക. ഉദാഹരണത്തിന് ഇവിടെ ആധാര സംഖ്യ 5 ആയതിനാല്‍ 6,11,16,21 എന്നീ സംഖ്യകള്‍ യഥാക്രമം 5,10,15,20 ഇവയുടെ തൊട്ടു താഴെയെഴുതുക. (ചിത്രം 6)

താഴെക്കാണുന്ന ചിത്രങ്ങള്‍ ശ്രദ്ധിക്കുക.


പൂര്‍ത്തിയായ മാന്ത്രികചതുരമാണ് ചിത്രം 7 ല്‍ കാണുന്നത്.

© ScienceUncle. All rights resereved.

10 comments:

  1. ഈ എളുപ്പവിദ്യ പറഞ്ഞു തന്നതിന് നന്ദി.

    -സുല്‍

    ReplyDelete
  2. താങ്കളുടെ ബ്ലോഗ്‌ കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
    എം.കെ. ഹരികുമാര്‍

    ReplyDelete
  3. എല്ലാവര്‍ക്കും നന്ദി!
    -സയന്‍സ് അങ്കിള്‍

    ReplyDelete
  4. വളരെ നന്ദി അങ്കിള്‍. ഒരു സംശയം.
    ഇതില്‍ നെടുകെയും കുറുകയും ഉള്ള കള്ളികളുടെ ആകെ എണ്ണം ഒറ്റസംഖ്യയാണ്‌( 3*3=9,5*5=25 ). ഇരട്ട സംഖ്യയാണെങ്കില്‍ ( 4*4=16 ) എങ്ങിനെയാണ്‌ എഴുതേണ്ടത്..

    ReplyDelete
  5. അങ്കിളേ പോസ്റ്റൊന്നു നോക്കുമോ ?

    അതുപോലെ ഇരട്ട സംഖ്യകളുടെ രീതിയും വിശദമാക്കാമോ ?

    ReplyDelete
  6. നൌഷര്‍ & വൈവസ്വതന്‍,
    ഇരട്ട സംഖ്യകളുടേയും ഒരവസരത്തില്‍ പറഞ്ഞു തരാം. തുടര്‍ന്നും സയന്‍സ് അങ്കിള്‍ വായിക്കുക.

    വൈവസ്വതന്‍, താങ്കളുടെ പോസ്റ്റ് കണ്ടു. അങ്കിളിന്റെ അല്‍ഗൊരിതം പ്രയോഗവല്‍ക്കരിച്ചതിനു അഭിനന്ദനങ്ങള്‍!

    - സയന്‍സ് അങ്കിള്‍

    ReplyDelete
  7. May God gives u peace & prosperity........
    Thank u for ur valuable knowledge...
    May God gives u good gift....

    ReplyDelete
  8. science uncle,
    it reminded me of "Algorithm class" , mexican waves. and analog clock using C graphics.

    ReplyDelete