കാഴ്ചയില്‍ നിന്നും മറഞ്ഞ വസ്തുക്കള്‍ കാണാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് പെരിസ്കോപ്പ്. മുങ്ങിക്കപ്പലുകളില്‍ നിന്ന് ജലനിരപ്പിനു മുകളിലുള്ളതു കാണുവാനും കിടങ്ങുകളില്‍ നിന്നും ഉപരിതലത്തിലെ ചലനങ്ങള്‍ നിരീക്ഷിക്കാനും ഇത് ഉപയോഗിക്കുന്നു.
ആവശ്യമായ സാധനങ്ങള്‍
1. ചതുരത്തില്‍ മുറിച്ച ചെറിയ രണ്ട് മുഖക്കണ്ണാടിക്കഷണങ്ങള്‍. (ഗ്ലാസ്സ് വില്‍ക്കുന്ന കടയില്‍ പറയൂ, വൃത്തിയായി മുറിച്ചു തരും.)
2. കുറച്ച് കാര്‍ഡ് ബോര്‍ഡ്
3. പശ അല്ലെങ്കില്‍ സെല്ലോറ്റേപ്പ്
മുകളിലെ ചിത്രത്തില്‍ കാണിച്ചിരിക്കുന്നതു പോലെ കാര്‍ഡ് ബോര്‍ഡ് കൊണ്ട് ചതുരത്തിലുള്ള ഒരു കുഴല്‍ നിര്‍മ്മിക്കുക. തുറന്നു കിടക്കുന്ന രണ്ട് മൂലകളിലും ചിത്രത്തിലേതു പോലെ കണ്ണാടിക്കഷണങ്ങള്‍ പശ അല്ലെങ്കില്‍ സെല്ലോറ്റേപ്പ് ഉപയോഗിച്ച് തിളങ്ങുന്ന വശം നീല ആരോ മാര്‍ക്കില്‍ അടയാളപ്പെടുത്തിയിരിക്കുന്ന പ്രകാരം 45 ഡിഗ്രി ചരിച്ച് വച്ച് ഒട്ടിക്കുക. നാം ഇപ്പോള്‍ ലളിതമായ ഒരു പെരിസ്കോപ്പ് നിര്‍മ്മിച്ചു കഴിഞ്ഞു.
ഭിത്തിക്കപ്പുറമുള്ള കാഴ്ചകള്‍ പെരിസ്കോപിന്റെ താഴെയുള്ള കണ്ണാടിയിലൂടെ കാണാന്‍ ശ്രമിക്കൂ. മുകളിലെ കണ്ണാടിയില്‍ ഉണ്ടാകുന്ന പ്രതിബിംബം മറ്റൊരു തവണ കൂടി താഴെയുള്ള കണ്ണാടിയില്‍ പ്രതിബിംബിച്ച് മുകളിലൂടെ നോക്കുന്ന അതേ രീതിയില്‍ താഴെയുള്ള കണ്ണാടിയില്‍ കാണപ്പെടുന്നു. കണ്ണാടിയുടെ 45 ഡിഗ്രിക്ക് പ്രത്യേക പ്രാധാന്യം ഉണ്ട്. അല്ലെങ്കില്‍ വെറും കാര്‍ഡ് ബോര്‍ഡായിരിക്കും കണ്ണാടിയില്‍ കാണുക!
കൊള്ളാം....
ReplyDeleteപണ്ട് സ്ഥിരമായി യുറീക്ക യും ശാസ്ത്ര കേരളവും വായിക്കുമായിരുന്നു.... അതൊക്കെ ഓര്‍മ്മിക്കാന്‍ സഹായിച്ചു.
This comment has been removed by the author.
ReplyDeleteകൊള്ളാം, സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഞാനും ഉണ്ടാക്കിയിട്ട് ഉണ്ട്, ഇതുപോലുള്ള പോസ്റ്റ് ഇനിയും ഉണ്ടാകണം :)
ReplyDeleteമറന്നു പോയ ഒരു കണക്കിലേ കളിക്കുള്ള ഉത്തരം തേടുകയാണ്,
ReplyDeleteചതുരാഗ്ര്തിയിലുള്ള മുറിയിലെ അല്‍ഭുതം കണ്ടിറങ്ങണമെങ്കില്‍ ആദ്യത്തെ മൂലയിലെ കാവല്‍കാരനു കുറച്ചു നാണയം നല്‍കണം, അവിടുത്തെ കാഴ്ചകള്‍കു ശേഷം അടുത്ത മൂലയിലേക്ക് നാം നീങ്ങുമ്പോള്‍ കയ്യില്‍ ശേഷിക്കുന്ന നാണയം ഇരട്ടിയാവും, അവിടുത്തേ കാവല്‍കാരനും നാണയം നല്‍കണം, ശേഷം മൂനാമത്തേ മൂലയില്‍ പോകുമ്പോള്‍ കയ്യിലേ നാണയം മൂനിരട്ടിയാവും,അവിടെയും നാം നാണയം നല്‍കണം ,ശേഷിക്കുന്ന നാണയവുമായി നാലാമത്തേ മൂലയിലെത്തുമ്പോള്‍ കയ്യിലേ നാണയം നാലിട്ടിയാവും അവിടെയും നാം നാണയം നല്‍കണം ,എന്നാല്‍ കയ്യില്‍ നാണയം ഒന്നും ബാക്കിയുണ്ടാവരുത്,നാലു കാവല്‍കാര്‍കും ഒരേപോലെയാണ് നാനയം നല്‍കിയിട്ടുള്ളതും,കൊണ്ടു പോകുന്ന നാണയം എത്രയായിരിക്കും.