ഇരുപതാം നൂറ്റാണ്ടിലെ ജീവിതം മാറ്റിമറിച്ച നിരവധി കണ്ടുപിടുത്തങ്ങളുടെ ശില്പിയാണ് തോമസ് ആല്‍വാ എഡിസണ്‍. സാമുവല്‍ ഓഗ്ഡെന്‍ എഡിസന്റെ ഏഴാമത്തെ മകനായി ഓഹിയോയിലെ മിലാനിലാണ് തോമസ് ആല്‍വാ എഡിസന്റെ ജനനം. സ്കൂളില്‍ അധികം നാള്‍ പഠിക്കാന്‍ എഡിസന് സാധിച്ചില്ല. ഒരു സ്കൂള്‍ റ്റീച്ചറായിരുന്ന അമ്മ നാന്‍സി എഡിസനെ പഠിപ്പിക്കുന്ന ചുമതല ഏറ്റെടുത്തു. അവര്‍ അദ്ദേഹത്തെ വായിക്കാനും പരീക്ഷണങ്ങള്‍ നടത്താനും പരിശീലിപ്പിച്ചു. എഡിസണ്‍ പിന്നീട് പറഞ്ഞു. “ ഞാനിന്നു കാണുന്നതെല്ലാം എന്റെ അമ്മയാണ്. എന്നെ പറ്റി അവര്‍ക്ക് അത്രമേല്‍ ഉറപ്പുണ്ടായിരുന്നതിനാല്‍ ജീവിക്കാന്‍ ഒരു കാരണമുണ്ടായിരുന്നതായും - നിരാശപ്പെടുത്തെരുതെന്നും എനിക്ക് തോന്നി.“
എഡിസണ് 11 വയസ്സ് പ്രായമുള്ളപ്പോള്‍ അദ്ദേഹത്തിന്റെ വിജ്ഞാന ത്രിഷ്ണ ശമിപ്പിക്കുന്നതിനായി, മാതാപിതാക്കള്‍ തൊട്ടടുത്തുള്ള ലൈബ്രറി പ്രയോജനപ്പെടുത്താന്‍ ഉപദേശിച്ചു. സ്വതന്ത്രമായും സ്വന്തമായും വിജ്ഞാനം സമ്പാദിക്കാന്‍ ഇത് അദ്ദേഹത്തിന് വളരെയധികം സഹായമായി.
തന്റെ തീക്ഷ്ണമായ ഓര്‍മ്മശക്തിയും കരവിരുതും ക്ഷമയും സമ്മേളിപ്പിച്ച് സ്വന്തം ശാസ്ത്രതത്വങ്ങള്‍ക്ക് അദ്ദേഹം പരീക്ഷണങ്ങളൊരുക്കി.
പന്ത്രണ്ടു വയസ്സായപ്പോള്‍ അദ്ദേഹത്തിന്റെ കേഴ്വി ശക്തി കുറെ നശിച്ചു.
ചെറുപ്പത്തിലെ തന്നെ മുതിര്‍ന്നവനായ എഡിസന്‍ തീവണ്ടിയില്‍ മിഠായിയും പത്രവും വില്‍പ്പന നടത്തുവാന്‍ തുടങ്ങി. ഒരുദിവസം സ്റ്റേഷന്‍ ഏജന്റിന്റെ മകനെ ട്രെയിന്‍ അപകടത്തില്‍ നിന്നും രക്ഷിച്ചതിനു നന്ദിസൂചകമായി അദ്ദേഹം എഡിസനെ മോഴ്സ് കോഡും ടെലിഗ്രാഫും പഠിപ്പിച്ചു കൊടുത്തു. അന്നത്തെക്കാലത്ത് അത് പുതുപുത്തന്‍ കമ്പ്യൂട്ടര്‍ പഠിക്കുന്നതിനു തുല്യമായിരുന്നു. 15-ആമത്തെ വയസ്സില്‍ അദ്ദേഹത്തിന് റ്റെലിഗ്രാഫ് ഓപറേറ്ററുടെ ജോലി ലഭിച്ചു.
(തുടരും...)
© ScienceUncle. All rights resereved.
Monday, October 22, 2007
തോമസ് ആല്‍വാ എഡിസണ്‍ - മെന്‍ലോ പാര്‍ക്കിലെ മാന്ത്രികന്‍ - (ഭാഗം 1)
Subscribe to:
Post Comments (Atom)
നന്നായിട്ടുണ്ട് , ആശംസകള്‍ !!
ReplyDeleteനന്ദി! നന്ദി!
ReplyDeleteഅങ്കിളേ സൂപ്പര്‍
ReplyDeleteഞാന്‍ ഇനിയും ഇവിടെ വരും
veri good
ReplyDelete