തലസ്ഥാനത്തിലെ വൃത്താകൃതിയിലുള്ള സ്റ്റേഡിയം. മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കെല്ലാം പുതിയ വീടിന്റെ താക്കോല്‍ ദാനം നിര്‍വ്വഹിക്കുന്നതിനായി അടുത്തയാഴ്ച്ച മുഖ്യമന്ത്രി ഇവിടെ വരുന്നു. പരിപാടിക്കായി സ്റ്റേഡിയം മുഴുവന്‍ തോരണം കൊണ്ട് അലങ്കരിക്കണം. സ്റ്റേഡിയത്തിനു നടുക്കൊരു കൊടിമരം നാട്ടി അതില്‍ നിന്നു വേണം തോരണം വലിച്ച് അലങ്കരിക്കാൻ. കരാര്‍ ഏറ്റെടുത്തിരിക്കുന്ന രാമു ആശാനും മറ്റു തൊഴിലാളികള്‍ക്കും അങ്കലാപ്പായി. വൃത്താകൃതിയിലുള്ള സ്റ്റേഡിയത്തിന്റെ മധ്യം എങ്ങനെ കണ്ടു പിടിക്കാൻ!
അത് രാമു ആശാന്റെ കഥ. ഒരു വൃത്തത്തിന്റെ കേന്ദ്രം എങ്ങനെയാണ് കണ്ടുപിടിക്കുന്നത്? ജ്യോമട്രിയെ വിളിക്കാം. ജ്യോമട്രി വന്നു പറഞ്ഞു: വൃത്തത്തിന്റെ ഏത് ഞാണുകളുടേയും ലംബസമഭാജി വൃത്തകേന്ദ്രത്തിലൂടെ കടന്നു പോകും.
എന്താണാപ്പറഞ്ഞതിനര്‍ത്ഥം? വൃത്തത്തിലെ ഏത് രണ്ട് ബിന്ദുക്കളും ചേര്‍ത്ത് ഒരു നേര്‍വര വരച്ചാല്‍ അതിനേയാണല്ലോ ഞാണ്‍ എന്നു പറയുന്നത്. അങ്ങനെയുള്ള ഏത് രേഖാഖണ്ഡത്തിന്റേയും ഒത്തനടുവിലായി ലംബമായി ഒരു വര വരച്ചാല്‍ അത് വൃത്തകേന്ദ്രത്തിലൂടെ കടന്നു പോകുമെന്ന്. ചിത്രം ശ്രദ്ധിക്കുക.
Saturday, January 31, 2009
സ്റ്റേഡിയവും ചില കേന്ദ്ര ചിന്തകളും.. (ഭാഗം 1)
പച്ചനിറത്തിലും നീലനിറത്തിലും കാണുന്ന രേഖാഖണ്ഡങ്ങള്‍ ഞാണുകളാണ്. ചുവപ്പിലും വയലറ്റിലുമുള്ള ഡോട്ടഡ് വരകള്‍ അവയുടെ ലംബസമഭാജികളുമാണ്. ലംബസമഭാജികള്‍ കൂടിച്ചേരുന്ന സ്ഥലമാണ് വൃത്തകേന്ദ്രം. ലംബസമഭാജി വരക്കുന്നതെങ്ങനെയെന്ന് അടുത്ത പോസ്റ്റില്‍ പറയാം.
© ScienceUncle. All rights resereved.
Subscribe to:
Post Comments (Atom)
ഇതിത്ര എളുപ്പമാണെന്നു ഞാനറിഞ്ഞില്ല.പുതിയതും പ്രയോജനപ്രദവുമായ അറിവ് അങ്കിളിനു നന്ദി.
ReplyDeleteസ്കൂളില്‍ പഠിച്ചിരുന്ന കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തി തന്ന ‘സയന്‍സ് അങ്കിളി‘നു നന്ദി. പേപ്പറില്‍ ഇപ്പോള്‍ വരയില്ലെങ്കിലും വര്‍ക്ക് സൈറ്റില്‍ (construction field) ഉപകാരപ്പെടുന്ന കാര്യങ്ങളാണിവ. അഭിനന്ദനങ്ങള്‍
ReplyDelete