Sunday, December 21, 2008

കണ്ണിനുമുണ്ട് കഥ പറയാന്‍..


ഈ കാണുന്ന ചിത്രത്തിലേക്ക് 10-20 സെക്കന്‍ഡ് നേരം തുറിച്ചുനോക്കുക. ഇനി അടുത്തുള്ള വെളുത്ത ഏതെങ്കിലും പ്രതലത്തിലേക്ക് കണ്ണു പായിക്കുക. ചിത്രത്തിന്റെ അയഥാര്‍ത്ഥമായ മറ്റൊരു പ്രതിബിംബം ഇപ്പോള്‍ ദര്‍ശിക്കാന്‍ സാധിക്കുന്നു.

ഇതെങ്ങനെയാണ് സംഭവിക്കുന്നത്? കണ്ണിന്റെ ഒരു പ്രത്യേകതകൊണ്ടാണ് ഇതുണ്ടാകുന്നത്. ഈ ദൃശ്യത്തെ അനന്തരദൃശ്യം (ആഫ്റ്റര്‍ ഇമേജ്) എന്നു വിളിക്കാം. പരിധിയില്‍ കവിഞ്ഞ നേരം അനന്തരദൃശ്യം ദൃഷ്ടിയില്‍ തങ്ങിനിന്നാല്‍ അതൊരു അസുഖമായി ഗണിക്കപ്പെടും.

അനന്തരദൃശ്യങ്ങള്‍ രണ്ടു തരത്തിലുണ്ട്. പോസിറ്റീവ് അനന്തരദൃശ്യവും നെഗറ്റീവ് അനന്തരദൃശ്യവും. ചിത്രം അതേനിറത്തില്‍ ദൃഷ്ടിയില്‍ തങ്ങിനില്‍ക്കുന്നതാണ് പോസിറ്റീവ് അനന്തരദൃശ്യം. സിനിമയും കാര്‍ട്ടൂണും മറ്റും തടസ്സം അറിയാതെ കാണുന്നത് ഈ പ്രത്യേകതകൊണ്ടാണ്
(തുടരെ വീഴുന്ന ചിത്രങ്ങളാണല്ലോ വാസ്തവത്തില്‍ ചലിക്കുന്നതായി തോന്നുന്നത്). കണ്ണിന്റെ ഈ പ്രത്യേകത സമജ്ഞനക്ഷമത (പെഴ്സിസ്റ്റന്‍സ് ഓഫ് വിഷന്‍) എന്നറിയപ്പെടുന്നു. റെറ്റിനയുടെ കോശങ്ങളില്‍ പ്രകാശം പതിക്കുമ്പോള്‍ നടക്കുന്ന രാസപ്രവര്‍ത്തനങ്ങള്‍ തിരികെയാക്കാനുള്ള താമസമാണിതിനു കാരണം.

നെഗറ്റീവ് അനന്തരദൃശ്യം ഫോട്ടോയുടെ നെഗറ്റീവ് പോലെ നിറം തിരിഞ്ഞിരിക്കും. അവിടെ ചുവപ്പ് പച്ചയായും, പച്ച ചുവപ്പായും, നീല മഞ്ഞയായും മഞ്ഞ നീലയായും, കറുപ്പ് വെളുപ്പായും, വെളുപ്പ് കറുപ്പായും മാറിയുള്ള പ്രതിബിംബമാവും നാം കാണുക. മുകളിലെ ചിത്രത്തിലും ഈ പ്രതിഭാസം തന്നെയാണ് കാണാനായത്. റോഡോസ്പിന്‍ എന്ന രാസവസ്തുവാണ് റെറ്റിനയിലെ കോശങ്ങള്‍ക്ക് പ്രകാശസംവേദനക്ഷമത നല്‍കുന്നത്. പ്രകാശം പതിക്കുമ്പോള്‍ ഈ രാസവസ്തു അപ്രത്യക്ഷമാകുന്നു. പ്രകാശം ഏറിയാല്‍ പെട്ടെന്നാണതുണ്ടാകുക. തുറിച്ച് നോക്കുമ്പോള്‍ അങ്ങനെ നമ്മുടെ ചിത്രത്തിലെ നക്ഷത്രമുള്ള ഭാഗത്തെ റോഡോസ്പിന്‍ പെട്ടെന്ന് നഷ്ടമാകുകയും ആ ഭാഗം പ്രകാശത്തോട് നല്ലനിലയില്‍ പ്രതികരിക്കാതാവുകയും ചെയ്യും. പിന്നീട് നാം ഏതെങ്കിലും വെളുത്തപ്രതലത്തിലേക്ക് നോക്കുമ്പോള്‍, നക്ഷത്രം പതിഞ്ഞ റെറ്റിനയുടെ ഭാഗം പ്രകാശത്തോട് നല്ലനിലയില്‍ പ്രതികരിക്കാതാവുകയും കറുപ്പു നിറത്തില്‍ അനുഭവവേദ്യമാകുകയും ചെയ്യുന്നു.

കണ്ണിനും കഥ പറയാനുണ്ടെന്ന് ബോധ്യമായില്ലേ?

© ScienceUncle. All rights resereved.

3 comments:

 1. ഇൻഫൊർമേറ്റീവ് ആയ കഥ. നന്ദി

  ReplyDelete
 2. താങ്കള്‍ എഴുതിയത്:
  "സിനിമയും കാര്‍ട്ടൂണും മറ്റും തടസ്സം അറിയാതെ കാണുന്നത് ഈ പ്രത്യേകതകൊണ്ടാണ്(തുടരെ വീഴുന്ന ചിത്രങ്ങളാണല്ലോ വാസ്തവത്തില്‍ ചലിക്കുന്നതായി തോന്നുന്നത്). കണ്ണിന്റെ ഈ പ്രത്യേകത സമജ്ഞനക്ഷമത (പെഴ്സിസ്റ്റന്‍സ് ഓഫ് വിഷന്‍) എന്നറിയപ്പെടുന്നു. റെറ്റിനയുടെ കോശങ്ങളില്‍ പ്രകാശം പതിക്കുമ്പോള്‍ നടക്കുന്ന രാസപ്രവര്‍ത്തനങ്ങള്‍ തിരികെയാക്കാനുള്ള താമസമാണിതിനു കാരണം."

  ഈ പ്രസ്താവന ശരിയാണെന്ന് തോന്നുന്നില്ല.ഈ ലിങ്ക് കാന്നുക.

  http://www.uca.edu/org/ccsmi/ccsmi/classicwork/Myth%20Revisited.

  യഥാര്‍ഥത്തില്‍ തലച്ചോറിന്റെ പങ്ക് ഉള്‍പെടാത്ത ഒരു വിശദ്ദീകരണവും ശരിയാവാന്‍ സധ്യതയില്ല.സാധാരണ ബസ്സുകളില്‍ കാണുന്ന ദൈവചിത്രങ്ങളുടെ ചുറ്റുമുള്ള മിന്നുന്ന ബുള്‍ബുകള്‍ ശ്രദ്ധിക്കുക.അവയിലും ചലനം അനുഭവപ്പെടാറുണ്ട്. അവയുടെ കാരണം സമജ്ഞനക്ഷമത (പെഴ്സിസ്റ്റന്‍സ് ഓഫ് വിഷന്‍) ആയിരിക്കാന്‍ സാധ്യതയില്ലല്ലോ?

  മുകളില്‍ കൊടുത്ത ലിങ്കില്‍ നിന്ന് :

  It is now known that in the human visual system motion is processed separately from form and color (Livingstone and Hubel). A condition known as akinetopsia (resulting from a lesion in area V5 of the prestriate cortex) is characterized by the inability to see objects in motion. Such patients can neither see nor understand the world in motion; they have no trouble seeing objects at rest, but the objects disappear when placed in motion. Other patients suffer from a type of form imperception (often accompanied by achromatopsia - seeing the world only in shades of gray). These patients have great difficulty identifying forms when stationary, but little or no difficulty in doing so when those forms are in motion. (Zeki) For our purposes, the most interesting facet of the latter pathology is the penchant of such patients for watching television. [6] These patients who are "blind" to still images in the real world can nevertheless see the succession of still images presented on the TV screen. Apparently the temporal and spatial parameters of the presentation of the television images are sufficient to engage the motion processing module of the brain.


  മറ്റൊരു ഭാഗം :

  Hugo Munsterberg, a psychologist writing about the motion picture in 1915, was aware of the then current research in motion perception and was well aware of the shortcomings of persistence of vision:
  [The routine explanation of the appearance of motion was] that every picture of a particular position left in the eye an after-image until the next picture with the slightly changed position of the jumping animal or of the marching men was in sight, and the after-image of this again lasted until the third came. The after-images were responsible for the fact that no interruptions were noticeable, while the movement itself resulted simply from the passing of one position into another....This seems very simple, yet it was slowly discovered that the explanation is far too simple and that it does not in the least do justice to the true experiences. (Munsterberg 25-26)

  അതായത് 1915 ല്‍ തന്നെ ഈ തിയറിയെ പറ്റി സംശയങ്ങളുണ്ടായിരുന്നു എന്നര്‍ത്ഥം.

  ശാസ്ത്രത്തില്‍ ഞാന്‍ പിന്തുടരുന്ന രണ്ടു നിയമങ്ങള്‍ ഇവയാണ്.
  -If it appeals to your common sense 'then that idea is probably not science.
  -For every complex scientific problem,there is a simple ,straightforward,obvious correct answer,that is WRONG.

  ReplyDelete
 3. പ്രിയ ഡോക്ടർ,
  കുറച്ച് പഠനങ്ങൾക്ക് ശേഷമാണ് ആർട്ടിക്കിൾ പോസ്റ്റ് ചെയ്തത്. പ്രസ്തുത വിഷയത്തിൽ പൊതുവെ ശാസ്ത്രലോകത്ത് അറിയപ്പെടുന്ന ഒരു വിശദീകരണമാണു അവിടെ നൽകാൻ ശ്രമിച്ചത്. അതിനെതിരെ പ്രതികരിക്കാനുള്ള സ്വാതന്ത്ര്യവും അത് തെളിയിക്കാനുള്ള ബാദ്ധ്യതയും താങ്കൾക്കുണ്ട്.

  അതിനു പുറമേ, താ‍ങ്കൾ ശാസ്ത്രത്തിൽ പിന്തിടരുന്ന നിയമങ്ങളോട് എനിക്ക് യോജിപ്പും വിയോജിപ്പുമുണ്ട്.

  ReplyDelete