Monday, July 28, 2008

രഹസ്യ സന്ദേശം!!

കൂട്ടുകാര്‍ക്ക് എപ്പോഴെങ്കിലും രഹസ്യ സന്ദേശം കൈമാറേണ്ടതായി വന്നിട്ടുണ്ടോ? രഹസ്യ സന്ദേശം തയ്യാറാക്കാനും അതു വായിക്കാനുമുള്ള വിദ്യ ഇതാ!

ആദ്യം വേണ്ടത് രഹസ്യമഷിയാണ്. അതുണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം. ഒരു പാത്രത്തില്‍ കുറച്ചു നാരങ്ങാനീരെടുക്കുക. അതിലേയ്ക്ക് കുറച്ച് തുള്ളി വെള്ളം ചേര്‍ത്തു നേര്‍പ്പിക്കുക. നമ്മുടെ രഹസ്യമഷി തയ്യാറായിക്കഴിഞ്ഞു. ഇനി ഒരു പഴയ മഷിപ്പേന നന്നായി കഴുകി വൃത്തിയാക്കി രഹസ്യമഷി നിറച്ച് വെളുത്ത പേപ്പറില്‍ എഴുതിത്തുടങ്ങിക്കോളൂ. അധികം പടര്‍ത്താതെ ചെറിയ ബ്രഷു മുക്കിയും എഴുതാം. മഷി നന്നായി പേപ്പറില്‍ ഉണങ്ങിക്കഴിയുമ്പോള്‍ എഴുതിയ സന്ദേശം അദൃശ്യമാകും. ഇനി രഹസ്യ സന്ദേശം കൈമാറാം.

രഹസ്യസന്ദേശം വായിക്കുന്നതെങ്ങനെ?
സന്ദേശമടങ്ങിയ പേപ്പര്‍ കത്തുന്ന ഒരു 100 വാട്ടു ബള്‍ബിനോ തീ കുറച്ചു കത്തുന്ന ഗ്യാസ് സ്റ്റോവിനോ അടുത്തു കാണിച്ച് ചെറുതായി ചൂടാക്കി നോക്കൂ (തീയില്‍ കളിക്കുന്നത് സൂക്ഷിച്ചു വേണം!). തവിട്ടു നിറത്തില്‍ സന്ദേശം വായിക്കാന്‍ പാകത്തില്‍ തെളിഞ്ഞു വരുന്നതു കാണാം!

എങ്ങനെയാണിതു സംഭവിക്കുന്നത്?
നാരങ്ങാനീര് അമ്ലസ്വഭാവമുള്ളതാണ്. പേപ്പര്‍ ചൂടാക്കുമ്പോള്‍ അമ്ലമടങ്ങിയ ഭാഗം മറ്റുള്ള ഭാഗത്തേക്കാള്‍ വേഗത്തില്‍ ഓക്സീകരണം നടന്ന് തവിട്ടു നിറം പ്രാപിക്കുന്നതാണ് ഈ വിദ്യക്കു പിന്നിലെ രസതന്ത്രം!
© ScienceUncle. All rights resereved.

5 comments:

  1. കൊള്ളാലോ അങ്കിളേ..

    ReplyDelete
  2. ഹായ്..ഈ വിദ്യ കൊള്ളാല്ലോ...:)

    ReplyDelete
  3. ഹ ഹ നന്നായി അങ്കിള്‍....

    ReplyDelete
  4. പാമരന്‍, പൊറാടത്ത്, റെയര്‍ റോസ് & ശിവ...
    എല്ലാവര്‍ക്കും നന്ദി!

    ReplyDelete
  5. എബിക്കു പ്രത്യേകം മെയില്‍ അയച്ചിട്ടുണ്ട്.

    ReplyDelete