Sunday, October 21, 2007

ക്ലോക്കുകളും വാച്ചുകളും

സമയമളക്കുവാനുള്ള വാച്ചുകളും ക്ലോക്കുകളും നമ്മെ സഹായിക്കുന്നു. അവ എങ്ങനെയാണു പ്രവൃത്തിക്കുന്നത്?

സമയം അറിയാന്‍ കഴിയാത്ത ഒരു ദിവസത്തെപറ്റി ഇന്ന് നമുക്ക് ചിന്തിക്കാനേ ആവില്ല. നിരന്തരം തുല്യ അളവില്‍നടക്കുന്ന ഒരു പ്രക്രിയയുടെ എണ്ണത്തെ ആധാരമാക്കിയാണ് വാച്ചിലും ക്ലോക്കിലും സമയം കണക്കുകൂട്ടുന്നത്. ഒരു പെന്‍ഡുലത്തിന്റെ ദോലനം ഇതിനുദാഹരണമാണ്. പെന്‍ഡുലത്തിന്റെ ദോലനത്തെ ആസ്പദിച്ചാണ് ഒരു പെന്‍‌ഡുലം ക്ലോക്കിന്റെ നിര്‍മ്മിതി.

ക്ലോക്കിലേയും വാച്ചിലേയും സൂചികള്‍ നോക്കിയാണ് നാം സമയം മനസ്സിലാക്കുന്നത്. മിനിറ്റ് സൂചിയും മണിക്കൂര്‍ സൂചിയും വളരെ പതുക്കെ വ്യത്യസ്ത വേഗതകളില്‍ തിരിയേണ്ടതുണ്ട്. ഇവയുടെ വേഗം ഒരുകൂട്ടം ഗിയറുകള്‍ മുഖേന നിയന്ത്രിക്കപ്പെടുന്നു.

ബാലന്‍സ് വീല്‍
പെന്‍‌ഡുലം ക്ലോക്കുകളിലെ പെന്‍ഡുലത്തിന്റെ ധര്‍മ്മമ്മാണ് കീ കൊടുത്തോടുന്ന വാച്ചുകളിലെ ബാലന്‍സ് വീലും അനുഷ്ത്ട്ടിക്കുന്നത്. ബാലന്‍സ് വീല്‍ ഇരുദിശകളിലും ചലിക്കുന്നു. ഇത് ഇരുദിശകളിലും ചലിക്കുമ്പോള്‍ പാലെറ്റ് ഫോര്‍ക്ക് എന്ന ഉത്തോലകം എസ്കേപ്പ് വീലിനെ കുറേശ്ശെ മുമ്പോട്ടു കറക്കുന്നു. ഈ കറക്കങ്ങള്‍ പല്‍ചക്രങ്ങളിലൂടെ കടത്തി സൂചികളുടെ ചലനം സാധ്യമാക്കുന്നു.

ക്വാര്‍ട്സ് വാച്ചുകള്‍
സിലിക്കണ്‍ ഡയോക്സൈഡ് തന്മാത്രയാണ് ക്വാര്‍ട്സ്. വൈദ്യുതിയുടെ ഒരു മണ്ഡലത്തില്‍ വെച്ചിരിക്കുന്ന നന്നായി ചെത്തി എടുത്ത ഒരു ക്വാര്‍ട്സ് ക്രിസ്റ്റല്‍ വളയുന്നതായി കാണാം. വൈദ്യുത മണ്ഡലം മാറ്റിക്കഴിയുമ്പോള്‍ ക്വാര്‍ട്സ് അതിന്റെ പഴയ രൂപത്തിലേക്ക് തിരികെ വരുന്നു. ഇതിനെ പീസോ ഇലക്ട്രിക്ക് പ്രതിഭാസം എന്ന് അറിയപ്പെടുന്നു. ക്വാര്‍ട്സ് ക്രിസ്റ്റലിന്റെ ഇത്തരം കമ്പനത്തിന്റെ ആവൃത്തി സാധാരണ ഗതിയില്‍ എല്ലാ ഊഷ്മാവിലും സ്ഥിരമായി നിലനിക്കുന്നു. ഈ കമ്പനത്തെ ആധാരമാക്കിയാണ് ക്വാര്‍ട്സ് വാച്ചുകള്‍ പ്രവര്‍ത്തിക്കുന്നത്.

© ScienceUncle. All rights resereved.

No comments:

Post a Comment