Monday, November 26, 2007

ഇഷ്ടസംഖ്യ ഇഷ്ടം പോലെ......

കൂട്ടുകാരെ അത്ഭുതപ്പെടുത്താനുള്ള ഒരു ഗണിത ശാസ്ത്ര വിദ്യ പഠിച്ചോളൂ.
12345679 എന്ന സംഖ്യയില്‍ ഇഷ്ടപെട്ട അക്കം തിരഞ്ഞെടുക്കുവാന്‍ കൂട്ടുകാരനോട് ആവശ്യപ്പെടുക.

സുഹൃത്ത് ഉദാഹരണത്തിന്‍ 4 തെരഞ്ഞെടുത്തുവെന്നു വിചാരിക്കുക. ഇപ്പോള്‍ സുഹൃത്തിനോട് 12345679 എന്ന വലിയ സംഖ്യയെ 36 കൊണ്ടു ഗുണിക്കുവാന്‍ ആവശ്യപ്പെടുക. ഗുണിച്ചു കഴിയുമ്പോള്‍ സുഹൃത്ത് ഞെട്ടിപോകുന്നു. 4 കളുടെ ഒരു പെരുമഴ തന്നെ!
ഇനി ഇതിന്റെ രഹസ്യം പറഞ്ഞു തരാം...
സുഹൃത്ത് തെരഞ്ഞെടുത്ത സംഖ്യയെ 9 കൊണ്ട് ഗുണിച്ച് ആ സംഖ്യയാണ് സുഹൃത്തിന് ഗുണിക്കാന്‍ കൊടുക്കേണ്ടത്. അത്ര തന്നെ!

12345679 X 9 = 111111111
12345679 X 18 = 222222222
12345679 X 27 = 333333333
12345679 X 36 = 444444444
12345679 X 45 = 555555555
12345679 X 54 = 666666666
12345679 X 63 = 777777777
12345679 X 72 = 888888888
12345679 X 81 = 999999999

© ScienceUncle. All rights resereved.

12 comments:

  1. സംഖ്യകളുടെ അത്ഭുതങ്ങളില്‍ നിന്നും ഒരു ഏട്. ദയവായി അഭിപ്രായങ്ങള്‍ അറിയിക്കുക.
    -സയന്‍സ് അങ്കിള്‍

    ReplyDelete
  2. കണക്കു പണ്ടേ അലര്‍ജിയാണെങ്കിലും ഈ കളി വളരെ രസകരമായിത്തോന്നി.
    ഇതുപോലെ കൂടുതല്‍ വിദ്യകള്‍ പറഞ്ഞുതരൂ അങ്കിളേ.

    ReplyDelete
  3. സംഭവമൊക്കെ കൊള്ളാം...
    ബട്ട്
    © ScienceUncle. All rights resereved. ഇതെങ്ങിനെ ശരിയാവും? ആദ്യമായി ഞാന്‍ കാല്‍ക്കുലേറ്റര്‍ എടുക്കുന്നതുതന്നെ, ബാലരമയിലോ മറ്റോ വന്ന ഈ കണക്കിലെ കളി പരീക്ഷിക്കുവാനാണേ... നാലിലോ മറ്റോ!!!
    --

    ReplyDelete
  4. ഹരീ...

    ഈ വിദ്യ സയന്‍സ് അങ്കിള്‍ കണ്ടുപിടിച്ച് പേറ്റന്റ് എടുത്തതൊന്നും അല്ല! മുന്‍പേ ഉള്ളതാണ്. (ആരെങ്കിലും പൈതഗോറസ് സിദ്ധാന്തത്തെ പറ്റി എഴുതുന്നത് പോലെ തന്നെയാണ് ഇതും.) ഈ പ്രസിദ്ധീകരിച്ചത് ഇതേ പടി പുന:പ്രസിദ്ധീകരിക്കരുതെന്നേയുള്ളൂ.

    അഭിപ്രായങ്ങള്‍ തുടര്‍ന്നും എഴുതൂ....

    - സയന്‍സ് അങ്കിള്‍

    ReplyDelete
  5. കൊള്ളാം...
    കൂടുതല്‍ വിദ്യകള്‍ പറഞ്ഞുതരൂ

    ReplyDelete
  6. thanks..............................
    iniyum poaratte...........

    ReplyDelete
  7. വളരെ നല്ല ഉദ്യമം..
    എല്ലാ ആശംസകളും.

    ReplyDelete
  8. കൊള്ളാം.........വരട്ടെ........പുതിയത്

    ReplyDelete
  9. അനൂപ്, ഹരി, അരീക്കോടന്‍, ഫസല്‍, വനജ, തലയന്‍ ഏവര്‍ക്കും നന്ദി!!

    വീണ്ടും വായിക്കുക.

    -സയന്‍സ് അങ്കിള്‍

    ReplyDelete
  10. in the answer a zero is missing eg :123456789*36=44444444404
    hope will correct.

    ReplyDelete