താരതമ്യേന ഭാരം കുറഞ്ഞ ഒരു വാതകമാണ് ഹൈഡ്രജന്‍. ഈ വാതകം നിറച്ച ബലൂണിന്റെ പിടി വിട്ടാല്‍ അന്തരീക്ഷത്തിലേക്ക് ഉയര്‍ന്ന് പറന്നു പോകും. നമുക്കൊരു ഹൈഡ്രജന്‍ ബലൂണ്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കാം.
ആവശ്യമായ സാധനങ്ങള്‍
1. ഒരു ഇടത്തരം വലുപ്പമുള്ള ബലൂണ്‍
2. ഒരു പത്തു തുടം കുപ്പി
3. കുറച്ചു ചുണ്ണാമ്പ്
4. കുറച്ചു അലൂമിനിയം കടലാസ് (സിഗരറ്റിന്റെ കവറില്‍ നിന്നും ശേഖരിക്കാം)
5. കുറച്ചു അലക്കു കാരം
പത്തു തുടക്കുപ്പിയിലേക്ക് ചുണ്ണാമ്പ്, അലൂമിനിയം കടലാസ്, അലക്കു കാരം എന്നിവ ഇടുക. അതിലേക്ക് കുപ്പിയുടെ പകുതിയോളം ചെറു ചൂടുവെള്ളം ഒഴിക്കുക. അതിനു ശേഷം, ചിത്രത്തില്‍ കാണുന്നതു പോലെ, കുപ്പിയുടെ വായിലേക്ക് ബലൂണ്‍ കയറ്റിയിടുക.
കുറച്ചു സമയത്തിനു ശേഷം ബലൂണ്‍ അല്പാല്പമായി വീര്‍ത്തു വരുന്നതുകാണാം. ബലൂണ്‍ നന്നായി വീര്‍ത്തതിനു ശേഷം, ചെറിയ നൂല്‍ കൊണ്ട് നന്നായി കെട്ടി കുപ്പിയില്‍ നിന്നും മാറ്റുക. ഇനി ഈ ബലൂണ്‍ കൈപ്പത്തിയില്‍ വെച്ചു നോക്കൂ, അത് അന്തരീക്ഷത്തിലേക്ക് പറന്നുയരുന്നു.
© ScienceUncle. All rights resereved.
Monday, October 22, 2007
നമുക്കൊരു ഹൈഡ്രജന്‍ ബലൂണ്‍ നിര്‍മ്മിക്കാം
Subscribe to:
Post Comments (Atom)

സയന്‍സ് അങ്കിളിന് പറയാനുള്ളത്..
നന്ദി.. കടപ്പാട്..
ശാസ്ത്രമ്മാവാ
ReplyDeleteനല്ല സംരംഭം.
പഴയ ക്ലാസ്സുകളിലെ നമുക്കു കണ്ടുപിടിക്കാം വീണ്ടും ഓര്‍ത്തു പോയി.
ഭാവുകങ്ങള്‍!!!
ഓടോ: ഈ പോസ്റ്റിനു അനുചിതമായ ലേബലുകള്‍ കൊടുക്കുന്നത് നന്നായിരിക്കും.
-സുല്‍
നന്ദി! ലേബലു കൊടുക്കാം.
ReplyDeleteവളരെ നല്ല ഉദ്യമം.ആശംസകള്‍
ReplyDeleteഅപ്പുവിന്റെ സയന്‍സ് കോര്‍ണര്‍ എന്ന ഒരു പുസ്തകം പണ്ട് വായിച്ചതായി ഓര്‍ക്കുന്നു. ശാസ്ത്ര പരീക്ഷണങ്ങളെ രസകരമായി അവതരിപ്പിക്കുന്ന ഒരു പുസ്തകം.
ReplyDeleteഇതേതായാലും നല്ല സംരംഭം തന്നെ. പക്ഷെ വായിക്കേണ്ട കൊച്ചു കൂട്ടുകാര്‍ നമ്മുടെ ബൂലോകത്ത് കുറവാണെന്ന് തോന്നുന്നു.
എല്ലാ വിധ പ്രോത്സാഹനങ്ങള്‍ക്കും നന്ദി!
ReplyDelete- സയന്‍സ് അങ്കിള്‍